ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിൽ ബ്രെസ്റ്റ് ക്ലിനിക്ക് ആരംഭിച്ചു

ദുബൈ: സ്ത്രീകൾക്കായി സ്തനാർബുദ പരിശോധന, രോഗനിർണയം, ചികിത്സ, പുനർനിർമാണം എന്നിവക്കായി സമഗ്രവും ഏകോപിതവുമായ പരിചരണം ലക്ഷ്യമിട്ട് ദുബൈ അൽ ഖിസൈസ്​ ആസ്റ്റർ ഹോസ്പിറ്റലിൽ പുതിയ ബ്രെസ്റ്റ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് 2026 ഒക്ടോബർ ഒന്നിനാണ് ക്ലിനിക്ക് ഔദ്യോഗികമായി തുറന്നത്. യു.എ.ഇയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായ അർബുദമെന്ന നിലയിൽ, സ്​തനാർബുദത്തിന്​ നേരത്തെയുള്ള രോഗനിർണയവും മികച്ച ചികിത്സാ ഫലങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്തനാർബുദ പരിശോധന, വിലയിരുത്തൽ, രോഗനിർണയം, ചികിത്സ, പുനർനിർമാണം എന്നിവ ഉൾക്കൊള്ളുന്നതാണ് ക്ലിനിക്കിന്‍റെ സേവനം. ജനറൽ സർജറി, മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജറി, റേഡിയോളജി തുടങ്ങിയ വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ പ്രഗത്ഭരായ സ്പെഷ്യലിസ്റ്റുകൾ അടങ്ങുന്നതാണ് ഇവിടത്തെ മൾട്ടിഡിസിപ്ലിനറി ടീം. ബന്ധപ്പെട്ട വിദഗ്ധരെ ഒന്നിപ്പിക്കുന്നതിലൂടെ, രോഗിയുടെ യാത്ര ലളിതമാക്കാനും ഓരോ സ്ത്രീയുടെയും ആവശ്യങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത പരിചരണം നൽകാനും ക്ലിനിക്ക് ലക്ഷ്യമിടുന്നു

മാമോഗ്രാഫി, അൾട്രാസൗണ്ട്, എം.ആർ.ഐ, ബയോപ്സി സേവനങ്ങൾ തുടങ്ങിയ അത്യാധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ ഇവിടെ ലഭ്യമാണ്. കൂടാതെ, രോഗികൾക്ക് ചികിത്സാ വേളകളിൽ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകുന്നതിനായി ബ്രെസ്റ്റ് കെയർ നഴ്സുമാരുടെയും അഡ്മിനിസ്ട്രേറ്റീവ് പിന്തുണക്കായി കോൺസിയർജ് സർവീസസ് ടീമിന്‍റെയും സേവനവും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

കാൻസർ ബാധിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരിക പിന്തുണയേകാൻ ആസ്റ്റർ വോളണ്ടിയർമാരുടെ ‘കോസ്മോസ്’ കമ്യൂണിറ്റി പ്രോഗ്രാമും ഇതിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ദുബൈ ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിന്‍റെ ഒന്നാം നിലയിലാണ് പുതിയ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. സ്ത്രീകൾ തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും സംശയങ്ങളോ മാറ്റങ്ങളോ ഉണ്ടായാൽ സമയബന്ധിതമായി വൈദ്യോപദേശം തേടാനും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags:    
News Summary - Breast clinic launched at Khizais Aster Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.