ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വിദ്യാരംഭം
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ വിദ്യാരംഭം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ബാലകൃഷ്ണന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേല്‍ശാന്തി കപോതന്‍ ശ്രീധരന് നമ്പൂതിരിയാണ് അസോസിയേഷനിലെത്തിയ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. ജോ. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.ടി. അന്‍സാര്‍, ജോ. ട്രഷറര്‍ അനില്‍ലാല്‍ പുരുഷോത്തമന്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് രത്നാകരന്, റോയ് മാത്യു, ജാഫര്‍ കണ്ണാട്ട്, കെ.കെ. താലിബ് എന്നിവര്‍ സംബന്ധിച്ചു.
ഷാർജ: ഷാർജയിലെ ഏകതാ നവരാത്രി മണ്ഡപത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭം നടത്തി. 150 ലധികം കുട്ടികൾ ചടങ്ങിൽ ഹരിശ്രീ കുറിച്ചു. കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്ര വർമ്മ വിദ്യാരംഭത്തിന് നേതൃത്വം നൽകി.
അൽ ഖാസിമി ഹോസ്പിറ്റൽ ന്യൂറോ വിഭാഗം മേധാവി ഡോക്ടർ സതീഷ് കൃഷ്ണൻ. പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ നീരാ രവീന്ദ്രൻ, ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ പ്രിയ ബിജു, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരായ രേവതി മണികണ്ഠൻ, ഡോക്ടർ ബാബുരാജ് പിള്ള തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.