ആവേശമായി ‘സോക്കർ ഫെസ്റ്റ് 2026’
അബൂദബി: സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുംനി അബൂദബി ചാപ്റ്റർ ‘സോക്കർ ഫെസ്റ്റ് 2026’ സംഘടിപ്പിച്ചു. 16 ടീമുകൾ മാറ്റുരച്ച ആവേശകരമായ ഫുട്ബാൾ ടൂർണമെന്റും, പാചക മത്സരവും, മെഹന്ദി മത്സരവും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങളും ഭാഗമായി നടന്നു.
ഫുട്ബാൾ ടൂർണമെന്റിന്റെഫൈനലിൽ, ഡി.ഡി.പി ഫ്രൈറ്റ് ഹസ്ലേഴ്സ് ടീം കെയ്നസ് എഫ്.സിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ലുലു ഇന്റർനാഷനൽ ഗ്രൂപ് ഡയറക്ടർ കൂടിയായ അലുംനി ചെയർമാൻ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. ഇൻഫിനിറ്റി ഇൻഫ്ര എനർജി എം.ഡി ഹാഷിം അബ്ദുൽ അസീസ് മുഖ്യാതിഥിയായിരുന്നു.
അലുംനി വർക്കിങ് ചെയർമാൻ മുഹമ്മദലി മാങ്കടവ്, സി.പി. ജനറൽ സെക്രട്ടറി നൗഫൽ, ട്രഷറർ സൽസബീൽ ഹംസ, സോക്കർ ഫെസ്റ്റ് 2026 ജനറൽ കൺവീനർ ഷക്കീർ അഹമ്മദ്, കോഓർഡിനേറ്റർ എസ്.എൽ.പി. റഫീഖ്, കെ.വി. അഷ്റഫ്, കാസിം അബൂബക്കർ, മുസ്തഫ മൈദാനി, നൗഷാദ് മാഹി എന്നിവർ ട്രോഹി വിതരണം നടത്തി. കെ.എൻ. ഇബ്രാഹിം, കെ.സി. അഫ്സൽ, അബ്ദുൽ നാസർ, റാഷിദ് ഹമീദ്, വി. ഹബീബ്, അഷ്റഫ് അഹമ്മദ്, കെ. മുഹമ്മദ് സാദിഖ്, അൻസാർ അഞ്ചില്ലത്ത്, വി. സയീദ്, പി.വി. സുബൈ, നസീബ് കൊവ്വ, ഷബീർ അള്ളാംകുളം, രഞ്ജിത്ത് രാമചന്ദ്രൻ, എസ്.വി. സഹീദ്, ഫാത്തിമ നാസർ, ഷബ്റീന കാസിം, ഷബീന ശകീർ, സൽമ സബീൽ, ജിഫ്ഷാന മുഹമ്മദ് അലി, ഫെബിന റഫീഖ് എന്നിവർ നേതൃത്വം നൽകി. അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, വി.പി.കെ. അബ്ദുള്ള എന്നിവർ സംസാരിച്ചു. സ്നാക്സ് പാചക മത്സരത്തിൽ നദീറ ഷഹബാസും മെഹന്ദി ഡിസൈനിങ് മത്സരത്തിൽ റഫ്ഷ അഷ്റഫും വിജയികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.