ഇഖ്റ ഗ്ലോബൽ അലുമ്നി രൂപവത്കരണ യോഗത്തിലും ഇഫ്താർ സംഗമത്തിലും പങ്കെടുത്തവർ
ദുബൈ: ഇഖ്റ ഹോസ്പിറ്റലിന്റെ അലുമ്നി ഗ്രൂപ്പിന്റെ രൂപവത്കരണത്തോടനുബന്ധിച്ച് ദുബൈയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഖ്റ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അൻവർ പി.സി മുഖ്യാതിഥിയായിരുന്നു. ഇഖ്റ ഗ്രൂപ് ജനറൽ മാനേജർ ജസീൽ അധ്യക്ഷത വഹിച്ചു. ഫിസിയോതെറപ്പി മേധാവി മുഹമ്മദ് നജീബ് റമദാൻ സന്ദേശം നൽകി. ജെ.ഡി.ടി ഇസ്ലാം ട്രഷറർ സി.എ. ഹാരിഫ്, ഇഖ്റ ഫാർമസി മേധാവി ഇ. അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു. ഹാദി ബനദയുടെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ നഈം സ്വാഗതവും സെക്രട്ടറി വസീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.