ഐ.പി.സി വർഷിപ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ പ്രകാശനം ചെയ്യുന്നു
ഷാർജ: ഐ.പി.സി വർഷിപ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് സമാപ്തി. ഫെബ്രുവരി ഏഴിന് വൈകീട്ട് 6.30 മുതൽ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടന്ന സമ്മേളനത്തിന് ഐ.പി.സി യു.എ.ഇ റീജ്യൻ പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് അധ്യക്ഷത വഹിച്ചു. ശൈഖ് അഹ്മദ് ബിൻ സഖർ ബിൻ റാശിദ് അൽഖാസിമി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രിവന്റീവ് ഡിപ്പാർട്മെന്റ് പ്രതിനിധി മുഹമ്മദ് അലി, ദുബൈ ഇന്ത്യൻ കോൺസൽ (പാസ്പോർട്ട്) സുനിൽകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, സഭ മേലധ്യക്ഷന്മാർ, വിവിധ സഭാ നേതാക്കന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ ആശംസകൾ അറിയിച്ചു.
സിൽവർ ജൂബിലി സുവനീർ പ്രകാശനവും ചാരിറ്റിയുടെ ഭാഗമായി നിർമിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും നടന്നു. ജേണി ഓഫ് ഫെയ്ത് (വിശ്വാസയാത്ര) എന്നതാണ് സിൽവർ ജൂബിലി തീം. സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റിൽ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് നിരവധി പേർ പങ്കെടുത്തു.
സിൽവർ ജൂബിലി സമ്മേളനത്തിന് സഭയുടെ സീനിയർ പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവർ വിപുലമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.