Posted On
date_range Updated On
date_range ഐ.പി.സി വാർഷിക കൺവെൻഷൻ ഇന്നു മുതൽ
ഷാർജ: ഐ.പി.സി യു.എ.ഇ റീജൻ വാർഷിക കൺവെൻഷൻ നവംബർ 13, 14, 15 തീയതികളിൽ വൈകീട്ട് 7.30 മുതൽ 10 മണി വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. റീജൻ പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ ഷാജി എം. പോൾ മുഖ്യ പ്രഭാഷണം നടത്തും.
ഡോ. ബ്ലെസൺ മേമനയുടെ നേതൃത്വത്തിൽ ഐ.പി.സി യു.എ.ഇ റീജൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും. നവംബർ 14, 15 ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഒരുമണി വരെ പ്രത്യേക യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.