ഐ.പി.എ വെബ്സൈറ്റ് ലോഞ്ചിങ് എ.ബി.സി ഗ്രൂപ് ചെയർമാൻ മദനി നിർവഹിക്കുന്നു 

​െഎ.പി.എ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

ദുബൈ: ഇൻറർനാഷനൽ പ്രൊമോട്ടേഴ്സ് അസോസിയേഷ​െൻറ (ഐ.പി.എ) ഔദ്യോഗിക വെബ്സൈറ്റ് (www.ipauae.com) ലോഞ്ച് ചെയ്തു.പരസ്പര സഹകരണത്തോടെ വാണിജ്യ രംഗം കൂടുതൽ ഊർജിതപ്പെടുത്താനുള്ള യു.എ.ഇ യിലെ മലയാളി സംരംഭകരുടെ ബിസിനസ് നെറ്റ്‌വർക്കാണ് ഐ.പി.എ. വെബ്സൈറ്റി​െൻറ ഔദ്യോഗിക ലോഞ്ചിങ് എ.ബി.സി ഗ്രൂപ്​ ചെയർമാൻ മദനി നിർവഹിച്ചു.

ഐ.പി.എ ഉപഭോക്താക്കളുടെ ബിസിനസ് മേഖലകൾ പരിചയപ്പെടുന്നതാണ് വെബ്സൈറ്റ്. ഐ.പി.എ ബിസിനസ് നെറ്റ്‌വർക്കിലെ കമ്പനികൾക്കും വിവിധ സംരംഭങ്ങളെ ആശ്രയിക്കുന്ന ഉപഭോക്​താക്കൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയതെന്ന് ചെയർമാൻ വി.കെ. ഷംസുദ്ദീൻ ഫൈൻ ടൂൾസ് അറിയിച്ചു.

അക്കൗണ്ടിങ്​ ആൻഡ് ഓഡിറ്റിങ്​, ബിസിനസ് സെറ്റപ്പ്, പരസ്യം, കാർ വിൽപ്പന, കാർഗോ ആൻഡ് കൊറിയർ, നിർമാണമേഖല, ഡോക്യുമെൻറ്സ് ക്ലിയറിങ്​ സർവിസസ്, ലോജിസ്​റ്റിക്സ്, മെഡിക്കൽ സർവിസ്, ഓയിൽ ട്രേഡിങ്, ഒപ്റ്റിക്കൽ റീട്ടെയിൽ, പെർഫ്യൂം, പേഴ്സനൽ ആൻഡ് ബിസിനസ് ട്രെയിനിങ്, ഫാർമസ്യൂട്ടിക്കൽ, ഹാർഡ്​വെയർ, കെട്ടിട സാമഗ്രികൾ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി എക്യുപ്മെൻറ് ഇൻഡസ്ട്രി, ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, ജ്വല്ലറീസ് ആൻഡ് ഫാഷൻ സ്​റ്റോർ, എൽ.ഇ.ഡി സ്ക്രീൻ, ലീഗൽ കൺസൾട്ടൻസി സേവനം, റസ്​റ്റാറൻറ് ആൻഡ് ഹോട്ടൽ, ഫോട്ടോഗ്രഫി, സീ ഫുഡ് ആൻഡ് ഹോൾസെയിൽ, സ്പെയർ പാർട്സ് ട്രേഡിങ്, ടൂർസ് ആൻഡ് ട്രാവൽസ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ട്രേഡിങ്, ഫുഡ് പാക്കേജിങ്​, ഫുഡ് സ്​റ്റഫ്, ഫർണിച്ചർ, സ്പോർട്സ് റീട്ടെയിൽ, ജനറൽ ട്രേഡിങ് അടക്കം വിവിധ മേഖലകൾ കൈകാര്യം ചെയ്യുന്ന പ്രവാസി സംരംഭകരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാരിസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഷംസുദ്ദീൻ, എ.കെ. ഫൈസൽ, തങ്കച്ചൻ, അഡ്വ. അജ്മൽ, സിദ്ദിഖ് ഫോറം ഗ്രൂപ്, മുനീർ അൽവഫാ, സി.എ. ശിഹാബുദ്ദീൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.സൽമാനുൽ ഫാരിസ് സ്വാഗതവും അഫി അഹ്‌മദ്‌-സ്മാർട്ട്‌ ട്രാവൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - IPA website launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.