പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കണം: ഐ.പി.എ സുപ്രീംകോടതിയിൽ
ദുബൈ: കോവിഡ് –19െൻറ പശ്ചാത്തലത്തിൽ യു.എ.ഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസി കളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദ ുബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകരുടെ നെറ്റ്വർക് ആയ ഐ.പി.എ സുപ്രീംകോടതിയി ൽ റിട്ട് ഹരജി ഫയൽ ചെയ്തു. ഇന്ത്യൻ സർക്കാർ യാത്രവിലക്ക് ഏർപ്പെടുത്തിയതിനാൽ നിരവധ ി ഇന്ത്യൻ സന്ദർശക വിസക്കാരും രോഗികളും മാതൃരാജ്യത്തേക്ക് തിരിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. പൗരന്മാർ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതക്കും ആരോഗ്യ പരിരക്ഷക്കുമുള്ള ഭരണഘടന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അഡ്വ. വി. ദിനേശ് മുഖേന ഐ.പി.എ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യൻ പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും ആവശ്യമായ നടപടിക്രമങ്ങളും യാത്രസൗകര്യങ്ങളും ഏറ്റവും വേഗത്തിൽ തന്നെ ഇന്ത്യൻ സർക്കാർ ഒരുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വിദേശകാര്യ വകുപ്പ്, ഇന്ത്യൻ വ്യോമയാന വകുപ്പ് എന്നിവരാണ് എതിർകക്ഷികൾ.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ യു.എ.ഇയിലെ വിമാന കമ്പനികൾ പലതവണ സന്നദ്ധ അറിയിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ മാതൃരാജ്യത്ത് തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോഴും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഐ.പി.എ ആരോപിക്കുന്നു.
ഈ വിഷയത്തിൽ മറ്റു പ്രവാസി സംഘടനങ്ങൾ ഫയൽ ചെയ്ത ഹരജികൾകൂടി പരിഗണിച്ചാണ് തുടർനടപടികൾ ഏകോപിപ്പിക്കുകയെന്ന് ഐ.പി.എ ഡയറക്ടർ ബോർഡ് അറിയിച്ചു.കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്ഷണത്തിനും മറ്റും പ്രയാസങ്ങൾ നേരിട്ട ആയിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും തുടക്കം മുതൽ തന്നെ ഐ.പി.എ ഒരുക്കിവരുന്നു. വിവിധ സന്നദ്ധ-സേവന കൂട്ടായ്മകൾക്കും െഎ.പി.എ പിന്തുണകൾ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.