ദുബൈ: നേപ്പാളിലെ ചിത്വനില് നടന്ന നാലാമത് ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബാള്‍ മത്സരത്തില്‍ യു.എ.ഇ രണ്ടാംസ്ഥാനം നേടി. ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍, മിനി വിഭാഗത്തിലും പെണ്‍കുട്ടികളുടെ ജൂനിയര്‍, മിനി വിഭാഗത്തിലുമാണ് ടീം മാറ്റുരച്ചത്. മികച്ച കളിക്കാരായി മിനി വിഭാഗത്തില്‍ അദ്വൈത് നിഖില്‍, ജൂനിയര്‍ വിഭാഗത്തില്‍ ഗൗരി അനില്‍കുമാര്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
നേപ്പാളിലെ കലുഷിതമായ അന്തരീക്ഷത്തില്‍ കാഠ്മണ്ഡു വിമാനത്താവളം അടക്കുന്നതിനു മുമ്പേ പറന്നുയര്‍ന്ന് സുരക്ഷിതമായി ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയ യു.എ.ഇ ടീം അംഗങ്ങള്‍ക്ക് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. എ.എസ്.ജി സ്പോര്‍ട്സിലെ മാനേജ്മെന്റിന്റെ നേതൃത്വത്തിലുള്ള രാഹുല്‍, അര്ജുന്, അനിത, അഖില എന്നിവരാണ് 28 അംഗ ടീമിന്റെ പരിശീലകര്‍. ടീം മാനേജര്‍മാരായ അനില്‍കുമാര്‍, സൗമ്യ സത്യന്, എബ്രഹാം എന്നിവരും ഫോട്ടോഗ്രാഫര്‍ ഹരീഷും ടീമിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.