ഇന്റർ ബ്ലൂ സ്റ്റാർ സ്പോർട്സ് ഫെസ്റ്റിൽ ജേതാക്കളായവർ
അൽ ഐൻ: ബ്ലൂസ്റ്റാർ ഇന്റർ ബ്ലൂസ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. 300ഓളം അംഗങ്ങളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. മാർച്ച് പാസ്റ്റ്, മുതിർന്നവരുടെയും കുട്ടികളുടെയും ഫുട്ബാൾ മത്സരം, വടം വലി തുടങ്ങി അഞ്ചോളം ഗ്രൂപ് ഇനങ്ങളും ഒട്ടനവധി വ്യക്തിഗത ഇനങ്ങളും അരങ്ങേറിയിരുന്നു.
മാർച്ച് പാസ്റ്റിന് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, സെക്രട്ടറി സന്തോഷ്, ട്രഷറർ മുനവ്വർ, ബ്ലൂസ്റ്റാർ അഡ്വൈസറി അംഗങ്ങളായ ഡോ. ഷാഹുൽ ഹമീദ്, ഡോ. ശശി സ്റ്റീഫൻ, അബൂബക്കർ സാഹിബ്, റഈസ് അബൂബക്കർ, പാട്രൺ ജിമ്മി, ബ്ലൂസ്റ്റാർ പ്രസിഡന്റ് ആനന്ദ് പവിത്രൻ, ഇന്ത്യൻ സോഷ്യൽ സെന്റർ ചെയർ വുമൻ റൂബി ആനന്ദ്, ബ്ലൂസ്റ്റാർ ചെയർ വുമൻ സവിത നായിക്, സ്മിത രാജേഷ്, അൻവർ, ഹാഷിം, അഷ്റഫ് തുടങ്ങിയവർ സല്യൂട്ട് സ്വീകരിച്ചു. ബ്ലൂസ്റ്റാർ സെക്രട്ടറി ജാഷിദ് പൊന്നെത്ത് സ്വാഗതം പറഞ്ഞു.
സ്പോർട്സ് സെക്രട്ടറി ജാബിർ ബീരാൻ മാർച്ച് പാസ്റ്റിന് നേതൃത്വം നൽകി. ഹൗസ് ക്യാപ്റ്റൻമാരായ സഫിയ അൻവർ, ഹാരിസ് മാസ്റ്റർ, ബഷീർ, ഹസീന, ഇക്ബാൽ, റംസിയ, ഇയാസ് ഹുസൈൻ, എന്നിവർ മാർച്ച് പാസ്റ്റ് ടീമുകളെ നിയന്ത്രിച്ചു. ഏറ്റവും കൂടുതൽ പോയന്റ് നേടിയ ബ്ലൂ ഹൗസ് ഓവറോൾ പട്ടം കരസ്ഥമാക്കി. വൈറ്റ് ഹൗസ് രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രോഗ്രാം കോഓഡിനേറ്റർമാരായ കോയ മാസ്റ്റർ, ഹുസൈൻ മാസ്റ്റർ എന്നിവ സ്പോർട്സ് മീറ്റ് നിയന്ത്രിച്ചു.
വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് വിതരണം ചെയ്തു. മുഹമ്മദ് ബാവ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.