അജ്മാൻ: ഒ.ഐ.സി.സി ഇൻകാസ് കെ.ജി. ബാബുരാജ് ഫുട്ബാൾ കാർണിവൽ നടത്തി. അക്മൽ ഗ്രൂപ് ചെയർമാൻ മുഹമ്മദുണ്ണി, നല്ലറ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീന്, ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, റാസൽഖൈമ ഇൻകാസ് ആക്ടിങ് പ്രസിഡന്റ് നാസർ അൽദാന, ദുബൈ പ്രസിഡന്റ് നദീർ കപ്പാട് തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇയിലെ 16 ഫുട്ബാൾ ടീം പങ്കെടുത്ത സമാപന ചടങ്ങിൽ ആദ്യത്തെ നാല് ടീമംഗങ്ങൾക്ക് ഹസ സാലഹ് അൽ അദഹവി ട്രോഫി നൽകി.
സമാപന ചടങ്ങിൽ പ്രസിഡന്റ് നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് റഫീഖ് മാനം കണ്ടത്ത്, വൈസ് പ്രസിഡന്റ് സെൽവറുദ്ദീൻ, ബാബു ഖാദർ, ബിജു ജോൺ എന്നിവർ നേതൃത്വം നൽകി. ആസ്റ്റർ ടീം സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.