കണ്ണൂരിലേക്ക് സർവിസ്; ഇൻഡിഗോ എയർലൈൻസിന് നിവേദനം നൽകി

മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴിയോ ഇൻഡിഗോ എയർലൈൻസിന്റെ ദൈനംദിന സർവീസ് തുടങ്ങണമെന്ന് അഭ്യർഥിച്ച് സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവിസ് ജനറൽ മാനേജർ ഹൈഫ ഔനും ഇൻഡിഗോ സെയിൽസ് ആന്റ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദിനും  നിവേദനം നൽകി.

ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി. സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിന്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സേവ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ ബദറുദ്ദീൻ പൂവാർ, സിറാജ് മഹമൂദ് എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.