ഷംലാൽ അഹമ്മദ്

ഇന്ത്യയിലെ തീരുവ വർധന; ജി.സി.സി ജ്വല്ലറി വിപണിക്ക്​ നേട്ടം

ദുബൈ: സ്വർണം, വെള്ളി ഇറക്കുമതി തീരുവ ആറ്​ ശതമാനത്തിൽ നിന്ന് 15 ആയി ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം ജി.സി.സി വിപണിക്ക്​ ഉണർവാകുമെന്ന്​ വിലയിരുത്തൽ. തീരുവ വർധിച്ചതോടെ ഇന്ത്യൻ വിപണികളെ അപേക്ഷിച്ച് ജി.സി.സിയിൽ, പ്രത്യേകിച്ച് യു.എ.ഇയിൽ സ്വർണം വാങ്ങുമ്പോൾ ഏകദേശം 12 ശതമാനത്തിന്‍റെ നേട്ടം ഉപഭോക്താക്കൾക്ക്​ ലഭിക്കും. 24 കാരറ്റ് സ്വർണ ബാറുകൾ പോലുള്ള നിക്ഷേപ ശ്രേണിയിലുള്ള സ്വർണത്തിന് യു.എ.ഇ വാറ്റ് ഈടാക്കുന്നില്ല, ഇത് നിക്ഷേപകർക്ക് കൂടുതൽ മികച്ച നിരക്കും, മൂല്യവും സമ്മാനിക്കും.

യു.എ.ഇയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്വർണത്തിൽ വാറ്റ് രഹിത ഷോപ്പിങ്ങിന്‍റെയും പ്രയോജനം നേടാനാവും. ഇന്ത്യയിലേക്ക് മടങ്ങുന്ന എൻ.ആർ.ഐകൾക്കുള്ള തീരുവ രഹിത ഇറക്കുമതി പരിധി അടുത്തിടെ സർക്കാർ പരിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയുമുള്ള സ്വർണാഭരണങ്ങൾ ഡ്യൂട്ടി ഫ്രീ ആയി നാട്ടിലേക്ക് കൊണ്ടുപോകാനാവും.

സ്വർണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്താനുള്ള ഇന്ത്യയുടെ തീരുമാനം ജി.സി.സി ജ്വല്ലറി വിപണിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നിമിഷമാണെന്ന്​ മലബാർ ഗോൾഡ് ആൻഡ്​ ഡയമണ്ട്സ് ഇന്‍റർനാഷണൽ ഓപ്പറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വിലയിലെ 12 ശതമാനം നേട്ടം ഒരു ചെറിയ വ്യത്യാസമല്ല. ഇത് ഒരു വലിയ അവസരമാണ് സൃഷ്ടിക്കുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ എൻ.ആർ.ഐ വിവാഹ സീസൺ അടുക്കുന്നതിനാൽ, യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങുന്നതിലൂടെ വിലയിൽ വലിയ നേട്ടം ആസ്വദിക്കാൻ കഴിയുമെന്ന്​ അദ്ദേഹം പറഞ്ഞു. 20ലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ട്​ ലക്ഷത്തിലധികം ഡിസൈനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്​.

യു.എ.ഇ സർക്കാർ കർശനമായ സ്വർണ-പരിശുദ്ധി മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും ജി.സി.സിയിൽ കുറഞ്ഞ മേക്കിങ്​ ചാർജുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനാൽ, ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ മികച്ച വിലയും മൂല്യവും ലഭിക്കുന്നുണ്ട്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്‍റെ ആജീവനാന്ത ആഭരണ പരിപാലനവും ഗ്യാരണ്ടീഡ് ബൈബാക്കും ഇതിനൊപ്പം ഉപഭോക്താക്കളെ കാത്തിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - India's duty hike; GCC jewelry market benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.