ഇന്ത്യക്കാർക്ക്​​ ഇനി വിദേശ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം

ദുബൈ: ഇന്ത്യൻ പ്രവാസികൾക്ക്​ അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്​പോർട്ടിൽ ​ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക്​ ഇതിനുള്ള അവസരം നൽകുമെന്ന്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു.

എന്നാൽ, നിലവിലെ പാസ്​പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകൾ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോൺസുലേറ്റ്​ അറിയിച്ചു. സ്വന്തം കെട്ടിടത്തി​െൻറയോ വാടകക്ക്​ താമസിക്കുന്ന കെട്ടിടത്തി​െൻറയോ വിലാസമാണ്​ വേണ്ടത്​. ഏതെങ്കിലും ഒരു വിലാസം മാത്രമേ നൽകാൻ കഴിയൂ. വാടക കരാർ, ആധാരം, ടെലഫോൺ ബിൽ, ദേവ/ഫേവ/സേവ ബിൽ തുടങ്ങിയവയാണ്​ രേഖകളായി നൽകേണ്ടത്​.

ഇന്ത്യയിൽ സ്​ഥിരം വിലാസമില്ലാത്തവർക്ക്​ ഉപകാരപ്പെടുന്ന തീരുമാനമാണിത്​. വർഷങ്ങളായി യു.എ.ഇയിൽ കുടുംബ സമേതം താമസിക്കുന്ന പലർക്കും ഇന്ത്യയിൽ സ്​ഥിരം മേൽവിലാസമില്ലാത്ത അവസ്​ഥയുണ്ട്​. അവർക്ക്​ ഇനി മുതൽ പ്രാദേശിക മേൽവിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേർക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.