അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മഹിള അസോസിയേഷൻ (ഇമ) എന്ന പേരിൽ വനിത വിഭാഗം രൂപവത്കരിച്ചു. ഇമ ഭാരവാഹികളുടെ പ്രഖ്യാപനവും പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് നിർവഹിച്ചു. ഇൻകാസ് അൽഐൻ ഒരുക്കിയ ‘പെരുന്നാൾ നിലാവ്’ വേദിയിൽ നടന്ന പരിപാടിയിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായി. പ്രസിഡന്റ് ബിജിലി അനീഷ്, ജനറൽ സെക്രട്ടറി അഡ്വ. ഫൈജി സമീർ, ട്രഷറർ മിസ്രിയ മജീദ് എന്നിവരാണ് മുഖ്യ ഭാരവാഹികൾ. ബിമ താജുദ്ദീൻ, ദീപ പറയത് (വൈസ് പ്രസിഡന്റുമാർ), ദീപിക മഹേഷ്, നാജിത് മഹീൻ (ജോയന്റ് സെക്രട്ടറിമാർ), സ്നുഫ സാദിക്ക് (അസി. ട്രഷറർ), മുബീന മുജീബർ (എക്സിക്യൂട്ടിവ് അംഗം) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടപറമ്പിൽ, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ വി.ടി. അലിമോൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.