പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റീ​ജ്യ​ൻ യോ​ഗ​ത്തി​ൽ യു.​എ.​ഇ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ബൊ​വാ​ർ​ദി സം​സാ​രി​ക്കു​ന്നു

ഇന്ത്യൻ ഒാഷ്യൻ റീജ്യൻ മീറ്റിങ്​: യു.എ.ഇ പ്രതിരോധ മന്ത്രി പ​ങ്കെടുത്തു

ദു​ബൈ: പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ ഇ​ന്ത്യ​ൻ ഓ​ഷ്യ​ൻ റീ​ജ്യ​ൻ യോ​ഗ​ത്തി​ൽ യു.​എ.​ഇ പ്ര​തി​രോ​ധ സ​ഹ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ബൊ​വാ​ർ​ദി പ​​ങ്കെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ്​ അ​ദ്ദേ​ഹം പ​​ങ്കെ​ടു​ത്ത​ത്.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ സു​ര​ക്ഷ മെ​​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട്​ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​യ​റോ ഇ​ന്ത്യ 13ാം എ​ഡി​ഷ​െൻറ ഭാ​ഗ​മാ​യാ​ണ്​ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്. അ​ഞ്ച്​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഇ​ന്ത്യ​യു​ം യു.​എ.​ഇ​യും ത​മ്മി​ൽ പ്ര​തി​രോ​ധ, സൈ​നി​ക മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ബൊ​വാ​ർ​ദി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ​അ​ത്യാ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​യു​ടെ മേ​ള​യാ​യ എ​യ​റോ ഇ​ന്ത്യ​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. 14 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.