ദുബൈ: വാക്കുതർക്കത്തിനിടെ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു. പാർക്കോ ൈഹപ്പർമാർക്കറ്റ് ആൻറ് റസ്റ്റോറൻറ് മാനേജർ പൂനൂർ പൂക്കോട് വി.കെ അബുവിെൻറ മകൻ അബ്ദുൾ റഷീദ് (42) ആണ് സഹപ്രവർത്തകെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രി താമസസ്ഥലത്തായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവരം. ദുബൈ ഇൻവെസ്റ്റ്മെൻറ് പാർക്കിലെ സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ചാണ് റഷീദും പ്രതിയായ പാകിസ്താനിയും അടക്കമുള്ള ജീവനക്കാർ താമസിച്ചിരുന്നത്. താമസ സൗകര്യത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.