ദുബൈ നായിഫിൽ വെജ്മിയുടെ ഇരുപതാമത്തെ ബ്രാഞ്ചിന്‍റെ ഉദ്ഘാടനം
രുചിവൈവിധ്യങ്ങളുമായി വെജ്‌മിയുടെ 20ാം ശാഖ തുറന്നു
ദുബൈ: ഗൾഫിലെ പ്രമുഖ വെജിറ്റേറിയൻ റെസ്റ്ററന്‍റ് ബ്രാൻഡായ വെജ്മീ ഇരുപതാമത്തെ ബ്രാഞ്ച് തുറന്നു. രുചിയുടെ ആഘോഷം തീർക്കുന്ന വെജ്‌മിയുടെ ഏറ്റവും വലിയ ബ്രാഞ്ചാണ് ദുബൈയിലെ പരമ്പരാഗത മാർക്കറ്റുകളിലൊന്നായ നായിഫിൽ പ്രവർത്തനമാരംഭിച്ചത്. മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ താരങ്ങളുമടക്കം പത്ത് പേർ ചേർന്നായിരുന്നു ഉദ്ഘാടനം. കുറഞ്ഞ ചെലവിൽ വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ഉപഭോക്താക്കൾ നിർദേശിച്ചത് അനുസരിച്ചാണ് നായിഫ് തെരഞ്ഞെടുത്തത്.
അത്യാധുനിക സൗകര്യങ്ങളോടെ കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കുമായി അതിവിശാലമായ ഡൈനിങ് അനുഭവമാണ് പുതിയ റെസ്റ്ററന്‍റിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം, ഏറ്റവും മികച്ച ഡൈൻ-ഇൻ, ടേക്ക് എവേ, ഡെലിവറി സേവനങ്ങളും വെജ്‌മി ഉറപ്പുനൽകുന്നു. ഒമാനിൽ മൂന്നാമത് ശാഖക്ക് പുറമേ, കുവൈത്തിലും വെജ്മീ ബ്രാഞ്ചുകൾ തുറക്കുമെന്ന് സംരംഭകർ പറഞ്ഞു. വെജ്മീയുടെ വെബ്സൈറ്റ് ലോഞ്ച് മീഡിയവൺ പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ഷിനോജ് കെ ഷംസുദ്ദീൻ നിർവഹിച്ചു. രണ്ട് നിലകളിലായാണ് നായിഫിലെ ബ്രാഞ്ച് സജ്ജീകരിച്ചിരിക്കുന്നത്. ഒരു വർഷത്തിനിടെ പത്ത് ലക്ഷം ഉപഭോക്താക്കൾക്ക് ഭക്ഷണം വെജ്മീയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും സംരംഭകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.