ദുബൈയിലേക്കൊഴുകി ഇന്ത്യൻ കമ്പനികൾ

ദുബൈ: ഇന്ത്യയിൽ നിന്ന്​ കൂടുതൽ ബിസിനസ്​ സ്ഥാപനങ്ങൾ ദുബൈയിലേക്ക്​. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ദുബൈ ചേംബർ ഓഫ്​ കൊമേഴ്​സിൽ രജിസ്റ്റർ ചെയ്തത്​ 4543 ഇന്ത്യൻ കമ്പനികൾ. പട്ടികയിൽ പാകിസ്താനാണ്​ രണ്ടാം സ്ഥാനത്ത്​. പാകിസ്താനിൽ 2154 പുതിയ കമ്പനികൾ ദുബൈ ചേംബർ ഓഫ്​ കൊമേഴ്​സിൽ അംഗങ്ങളായി. 1362 കമ്പനികളുമായി ഈജിപ്​ഷ്യൻ കമ്പനികളാണ്​ പട്ടികയിൽ മൂന്നാം സ്ഥാനത്ത്​.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ബംഗ്ലാദേശിൽ നിന്ന്​ ദുബൈയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിൽ 28.5 ശതമാനത്തിന്‍റെ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെ 817 പുതിയ കമ്പനികളാണ്​ ചേംബറിൽ അംഗങ്ങളായത്​.

അതിനിടെ 678 പുതിയ കമ്പനികളുമായി യു.കെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 462 കമ്പനികളുമായി സിറിയ ആറാം സ്ഥാനത്തും 350 കമ്പനികളുമായി ജോർഡൻ ഏഴാം സ്ഥാനത്തുമാണ്​. ചൈനയിൽ നിന്ന്​ 347 കമ്പനികളും തുർക്കിയിൽ നിന്ന്​ 329 കമ്പനികളും ഇറാക്കിൽ നിന്ന്​ 303 പുതിയ കമ്പനികളും ഈ വർഷം ആദ്യ പാദത്തിൽ ദുബൈയിലെത്തിയതായി ​ദുബൈ ചേംബർ പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

പുതുതായി രജിസ്​റ്റർ ചെയ്ത കമ്പനികളിൽ 36.2 ശതമാനവും മൊത്ത, ചില്ലറ വ്യാപാര മേഖലയാണ്. 35.4 ശതമാനം കമ്പനികൾ റിയൽ എസ്​റ്റേറ്റ്​, റെന്‍റിങ്​ ആൻഡ്​ ബിസിനസ്​ സർവിസ്​ മേഖലയിൽ നിന്നാണ്​. നിർമാണ മേഖലയിൽ നിന്നാണ്​ 16.7 ശതമാനം കമ്പനികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

7.7 ശതമാനം കമ്പനികൾ സോഷ്യൽ ആൻഡ്​ പേഴ്​സണൽ സർവിസസ്​ മേഖലയിൽ നിന്നും 7.5 ശതമാനം ട്രാൻസ്​പോർട്ട്​, സ്​റ്റേറേജ്​, കമ്യൂണിക്കേഷൻസ്​ മേഖലകളിൽ നിന്നാണ്​. ദുബൈ ​ചേംബേഴ്​സിന്​ കീഴിൽ​ പ്രവർത്തിക്കുന്ന മൂന്ന്​ ചേംബറുകളിൽ ഒന്നാണ്​ ദുബൈ ചേംബർ ഓഫ്​ കൊമേഴ്​സ്​. 2024ൽ ദുബൈ ചേംബർ ഓഫ്​ കൊമേഴ്​സ്​ 70,500 പുതിയ കമ്പനികളാണ്​ രജിസ്റ്റർ ചെയ്തത്​. ആഗോള നിക്ഷേപ ഹബായി ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ്​ ഈ കണക്കുകൾ.  

Tags:    
News Summary - Indian companies flock to Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.