ഉമ്മുല്‍ഖുവൈന്‍: ഇന്ത്യൻ അസോസിയേഷെൻറ 37ാം വാർഷികവും ക്രിസ്മസ് പുതുവല്‍സര ആഘോഷവും കോൺസുൽ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. യു.എ.ഇ. ആരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് സുൽത്താൻ റാഷിദ് അൽഖർജി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാതൃഭൂമി മിഡിൽ ഇൗസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ ക്രിസ്തുമസ് പുതുവല്‍സര സന്ദേശം നൽകി. ആഘോഷ പരിപാടിയുടെ ഭാഗമായി സാന്താക്ലോസ് സന്ദർശനവും കേക്ക് വിതരണവും നടത്തി. കുട്ടികളുടെ നൃത്ത പരിപാടികളും പിന്നണി ഗായകൻ അനൂപ് ശങ്കറിെൻറ ഗാനമേളയും കാണികള്‍ക്ക് ആവേശമായി. 25 വർഷം അംഗത്വം തികച്ച അംഗങ്ങള്‍ക്കുള്ള സ്മരണിക സുൽത്താൻ റാഷിദ് അൽഖർജി സമര്‍പ്പിച്ചു.
2017ലെ യൂത്ത് ആൻറ് ചിൽഡ്രൻ വിംഗ് സംഘടിപ്പിച്ച ടാലൻറ് ഫെസ്റ്റ് പ്രതിഭകൾക്കുള്ള അവാർഡുകൾ ഗായകൻ അനൂപ് ശങ്കർ സമ്മാനിച്ചു. അസോസിയേഷനും പ്രവാസി ഇന്ത്യയും ചേര്‍ന്ന് നടത്തിയ നോര്‍ക്ക കാമ്പയിെൻറ ഭാഗമായി ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിെൻറ വിതരണോല്‍ഘാടനവും ചടങ്ങില്‍ നടന്നു.
പ്രസിഡൻറ് നിക്സൺ ബേബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വഹാബ് പൊയക്കര സ്വാഗതവും ജോയൻറ് ജന.സെക്രട്ടറി സജ്ജാദ് നാട്ടിക നന്ദിയും പറഞ്ഞു.
സി. എം. ബഷീർ റാഷിദ് അൽ ഖർജിയെ സദസ്സിന് പരിചയപ്പെടുത്തി. മുഹമ്മദ് മൊയ്തീന്‍, ജിനു തുടങ്ങിയവര്‍ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.