ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം
ദുബൈ: ഇന്ത്യയുടെയും യു.എ.ഇയുടെയും സൈനിക വിഭാഗങ്ങൾ പങ്കെടുക്കുന്ന സംയുക്ത അഭ്യാസത്തിന് രാജസ്ഥാനിലെ മഹാജനിൽ തുടക്കമായി. ‘മരുഭൂ കൊടുങ്കാറ്റ്’ എന്നുപേരിട്ട സംയുക്ത സൈനികാഭ്യാസം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് യു.എ.ഇ കരസേനാ വിഭാഗം അഭ്യാസത്തിൽ പങ്കെടുക്കാനായി രാജസ്ഥാനിലെത്തിയത്.
ഇമാറാത്തി സേനാംഗങ്ങൾക്ക് ഇന്ത്യൻ സേന ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സൈനികാഭ്യാസം ഇരുരാജ്യങ്ങളും തമ്മിലെ വളരുന്ന പ്രതിരോധ സഹകരണ മേഖലയിൽ നാഴികക്കല്ലാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.