ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കറിനെ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ അബൂദബിയിൽ സ്വീകരിക്കുന്നു

സുരക്ഷ ചർച്ച ചെയ്ത്​ ഇന്ത്യ-യു.എ.ഇ വിദേശകാര്യ മന്ത്രിമാർ

അബൂദബി: യു.എ.ഇ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ചയായതായി ദേശീയ വാർത്താ എജൻസി റിപ്പോർട്ട്​ ചെയ്തു.

ഇറാൻ ആക്രമണങ്ങൾ മേഖലയിലും ആഗോള തലത്തിലും പ്രത്യേകിച്ച് അന്താരാഷ്ട്ര സുരക്ഷ, കടൽഗതാഗതം, ഊർജവിതരണം, ആഗോള സാമ്പത്തികം എന്നിവയിൽ ഉണ്ടാക്കുന്ന ഗൗരവമായ പ്രത്യാഘാതങ്ങൾ ഇരുവരും വിലയിരുത്തി.

യു.എ.ഇയുടെ പരമാധികാരവും അഖണ്ഡതയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക്​ ഇന്ത്യയുടെ പൂർണ ഐക്യദാർഡ്യമുണ്ടെന്ന് മന്ത്രി ജയ്​ശങ്കർ വ്യക്​തമാക്കി. സന്ദർശനം രണ്ടു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണെന്ന് ശൈഖ്​ അബ്ദുല്ല പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ച രണ്ട് ആഴ്ചത്തെ വെടിനിർത്തൽ സംബന്ധിച്ചും പുതിയ മേഖലാതല സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിൽ സ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന്​ ഇരുവരും ചൂണ്ടിക്കാണിച്ചു.

പരസ്പര താൽപര്യമുള്ള വിവിധ വിഷയങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. യോഗത്തിൽ യു.എ.ഇ അന്താരാഷ്​രട സഹകരണ സഹമന്ത്രി റീം ബിൻത്​ ഇബ്രാഹിം അൽ ഹാശിമിയും സഹമന്ത്രി സഈദ് മുബാറക് അൽ ഹജ്​രിയും പങ്കെടുത്തു.

Tags:    
News Summary - India-UAE Foreign Ministers discuss security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.