ഇൻറർ സ്കൂൾ സയൻസ് കോമ്പറ്റീഷനിൽ ജേതാക്കളായ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ടീമംഗങ്ങൾ
ഷാർജ: യു.എ.ഇയിലെ സ്കൂളുകൾക്കായി ഇന്ത്യാ ഇൻറർനാഷനൽ സ്കൂൾ ഷാർജ സംഘടിപ്പിച്ച ഇമ്മ്യൂട്ടോ-3 ശാസ്ത്ര മത്സരത്തിൽ ഇന്ത്യാ ഇൻറർ നാഷനൽ സ്കൂൾ ഷാർജ ഓവറോൾ ജേതാക്കളായി. അമിറ്റി പ്രൈവറ്റ് സ്കൂൾ ഷാർജ രണ്ടാം സ്ഥാനം നേടി.
ബെസ്റ്റ് പ്രസൻറർ അവാർഡിന് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ, ബെസ്റ്റ് പ്രാജക്ട് അവാർഡിന് ഇന്ത്യാ ഇൻറർ നാഷനൽ സ്കൂൾ ഷാർജ, ബെസ്റ്റ് ഇന്നവേഷൻ അവാർഡിന് അമിറ്റി പ്രൈവറ്റ് സ്കൂൾ ഷാർജ എന്നിവർ അർഹരായി. ജേതാക്കൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ഇന്ത്യാ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയരക്ടർ സഫാ ആസാദ് തുടങ്ങിയവർ വിതരണം ചെയ്തു. പെയ്സ് ഗ്രൂപ്പ് സീനിയർ ഡയരക്ടർ അസീഫ് മുഹമ്മദ് ആശംസ നേർന്നു.
വൈസ് പ്രിൻസിപ്പൽമാരായ ഷിഫാനാ മുഈസ്, സുനാജ് അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് അലർമേലു നെച്ച്യാർ തുടങ്ങിയവർ നേതൃത്വം നൽകി. കവിതാ പ്രസാദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.