ഇന്‍കാസ് അബൂദബി സംഘടിപ്പിച്ച ‘കിന്ഷിപ് ജംബൂരി’ കുടുംബസംഗമത്തില്‍ മുന്‍ മന്ത്രി
എം.എം. ഹസന് സംസാരിക്കുന്നു
അബൂദബി: ഇന്ത്യ എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ത്യക്ക് അതാകാനേ കഴിയുവെന്നും മുന്‍ മന്ത്രിയും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ എം.എം ഹസന്. ഇന്‍കാസ് അബൂദബി സംഘടിപ്പിച്ച ‘കിന്ഷിപ് ജംബൂരി’ എന്ന കുടുംബസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലീഫ യൂനിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ ഡോ. ഷിബാനി ഹംസക്കോയ ഉള്‍പ്പെടെ 24 പേര്‍ക്ക് ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു. ഇന്‍കാസ് അബൂദബി പ്രസിഡന്റ് എ.എം അന്‍സാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, ട്രഷറര്‍ സാബു അഗസ്റ്റിന്, ഇന്‍കാസ് യു.എ.ഇ നാഷനല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി. യേശുശീലന്‍, വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ദീന്‍, ജനറല്‍ സെക്രട്ടറി സഞ്ജു പിള്ള, അബൂദബി മലയാളി സമാജം ആക്ടിങ് പ്രസിഡന്റ് ടി.എം. നിസാര്‍, ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ്കുമാര്‍, ഇന്‍കാസ് അബൂദബി ജനറല്‍ സെക്രട്ടറി നൗഷാദ് ബഷീര്‍, സെക്രട്ടറി അനുപ ബാനര്‍ജി എന്നിവര്‍ സംസാരിച്ചു. ഫിദ അന്‍സാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ നേതൃത്വം നല്കി.
കേന്ദ്ര കമ്മിറ്റി ഭാരവാഹികളും മുതിര്‍ന്ന ഇന്‍കാസ് പ്രവര്‍ത്തകരുമായ എന്‍.പി. മുഹമ്മദാലി, കെ.എച്ച്. താഹിര്‍, ജലീല്‍, ഹംസക്കോയ, നിബു സാം ഫിലിപ്, ഡോ. ഷുഹൈബ് പള്ളിക്കല്‍, നാസര്‍ പട്ടിത്തടം, സുരേഷ് പയ്യന്നുര്‍ എന്നിവരെ ആദരിച്ചു. ഇന്‍കാസ് ഭാരവാഹികളായ രാജേഷ് വടകര, ഷാജഹാന് ഹൈദര്‍ അലി, സയീദ് മുണ്ടയാട്, സി.എം അബ്ദുല്‍ ഖരീം, അഹദ് വെട്ടൂര്‍, ദശപുത്രന്‍, ഷാജികുമാര്‍, ബിനു ബാനര്‍ജി, ചാറ്റര്‍ജി, യാസര്‍ ടി.കെ, ഷാജു പവിത്രന്, നസീര്‍ അനക്കപറമ്പില്, ഓസ്റ്റിന്‍ ലാല്‍ ഫ്രാന്‍സിസ്, രജീഷ് കോടോത്ത്, അബ്ദുല്‍ റസാഖ് എരമംഗലം നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.