റാക് ഇന്കാസ് നല്കിയ സ്വീകരണത്തില് കൊടിക്കുന്നില് സുരേഷ് എം.പി സംസാരിക്കുന്നു
ഇൻഡ്യ സഖ്യം അധികാരത്തിലെത്തും -കൊടിക്കുന്നില് സുരേഷ്
റാസല്ഖൈമ: സംഘ് പരിവാര് സര്ക്കാറിനെ പുറത്താക്കി ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ജൂണ് നാലിന് പ്രഖ്യാപിക്കപ്പെടുകയെന്ന് കൊടിക്കുന്നില് സുരേഷ് എം.പി. റാസല്ഖൈമയില് ഇന്കാസ് നല്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാക് ഇന്ത്യന് അസോസിയേഷന് ഹാളില് നടന്ന ചടങ്ങില് വര്ക്കിങ് പ്രസിഡന്റ് നാസര് അല്ദാന അധ്യക്ഷത വഹിച്ചു. യു.എ.ഇ ഇന്കാസ് ആക്ടിങ് പ്രസിഡന്റ് രവീന്ദ്രന്, കെ.എം.സി.സി സെക്രട്ടറി റാഫി തങ്ങള്, ഇന്കാസ് വനിതാ പ്രസിഡന്റ് ജിബന്സി, ഡോ. ജിതിന് എന്നിവര് സംസാരിച്ചു. ജന.സെക്രട്ടറി അശോക് കുമാര് സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര് റിയാസ് കാട്ടില് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.