റാസല്‍ഖൈമ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷാദ്യ പാതത്തില്‍ റാസല്‍ഖൈമയില്‍ വാണിജ്യ ലൈസന്‍സുകളുടെ പുതുക്കല്‍ പ്രക്രിയയില്‍ 2.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി അധികൃതര്‍. റാക് ഇക്കണോമിക് ഡെവലപ്മെന്റ് 18,000 ലൈസന്‍സുകളാണ് ഈ വര്ഷാദ്യപകുതിയില് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 17,506 ആയിരുന്നു. ബിസിനസ് രംഗത്തും റാസല്‍ഖൈമ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
നിര്‍മാണ മേഖല 15.75 ശതമാനം, ഉല്പാദന വ്യവസായ മേഖല 11.84 ശതമാനം, താമസ-ഭക്ഷ്യസേവന മേഖല 10 ശതമാനം ഇങ്ങനെയാണ് മേഖലകള്‍ തിരിച്ചുള്ള വളര്‍ച്ചനിരക്കെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുതിയ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയാണ് മാര്‍ച്ചിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വാണിജ്യകാര്യ വകുപ്പ് ഡയറക്ടര്‍ ആമിന കഹ്താന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.