അനിൽ മുഹമ്മദ്, ഷറഫുദ്ദീൻ നെല്ലിശ്ശേരി, ഫൗസിയ യൂനസ്
ഷാർജ: ഇൻകാസ് ഷാർജ മലപ്പുറം ജില്ല കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇഫ്താർ സംഗമത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ മരക്കാർ പ്രവർത്തന റിപ്പോർട്ടും ആക്ടിങ് ട്രഷറർ ഫൗസിയ കണക്കുകളും അവതരിപ്പിച്ചു.
ഇൻകാസ് യു.എ.ഇ ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഷാർജ ആക്ടിങ് ജനറൽ സെക്രട്ടറി നവാസ് തേക്കട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ഭാരവാഹികൾ: അനിൽ മുഹമ്മദ് കോലാട്ട് വളപ്പിൽ (പ്രസി.), കഴുങ്ങിൽ ഷറഫുദ്ദീൻ നെല്ലിശ്ശേരി (ജന.സെക്ര.), ഫൗസിയ യൂനസ് (ട്രഷ.), ആറ്റ തങ്ങൾ, പ്രവീൺ വെക്കേക്കാട്ട്, ഹംസ പെരിഞ്ചേരി (വൈ.പ്രസി.), രാധാകൃഷ്ണൻ കോക്കൂർ, ഇന്ദു മധുസൂദനൻ, ബഷീർ പലപ്പെട്ടി (സെക്ര.), പ്രഭാകരൻ പന്ത്രോളി (സംസ്ഥാന പ്രതിനിധി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.