യു.എ.ഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികൾ ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുന്നു
ദുബൈ: യു.എ.ഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഞായറാഴ്ച അജ്മാന് ഇന്ത്യന്‍ അസോസിയേഷനിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഇന്‍കാസ് യു.എ.ഇ ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ മുന്നോടിയായി ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര യാത്രകള്‍ പൂര്‍ത്തിയായി.
അത്തപ്പൂക്കള മത്സരം, തിരുവാതിരിക്കളി എന്നിങ്ങനെ ഇന്‍കാസിന്റെ എട്ട് സ്റ്റേറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ നടക്കും. ഓണസദ്യയും തുടർന്ന് വാദ്യമേളത്തോടെ കേരളത്തിന്റെ കലാ-സാംസ്കാരിക-പൈതൃകം വിളിച്ചറിയിക്കുന്ന ഘോഷയാത്രയും പൊതുസമ്മേളനവും അരങ്ങേറും. രാത്രി ഏഴിന് നടനും ഗായകനുമായ സിദ്ധാർഥ് മേനോന് നയിക്കുന്ന സംഗീത പരിപാടിയും നടക്കും. യു.എ.ഇ ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ, ട്രഷറർ ബിജു എബ്രാഹം, ഓണം ജനറൽ കൺവീനർ സി.എ. ബിജു, ഭാരവാഹികളായ ഷാജി പരേത്, ഷാജി ഷംസുദ്ദീൻ, ഷിജി അന്ന ജോസഫ്, സിന്ധു മോഹൻ, ബി.എ നാസർ, റഫീഖ് മട്ടന്നൂർ, അഹമ്മദ് ഷിബിലി, ഹിദായുത്തുല്ല, ടൈറ്റസ് പുല്ലൂരാൻ, അനന്തൻ കണ്ണൂർ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.