ഇൻകാസ് ഫുജൈറ ജവഹർ ചിൽഡ്രൻസ് ക്ലബ് ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ഇൻകാസ് ഫുജൈറയുടെ നേതൃത്വത്തിൽ ജവഹർ ചിൽഡ്രൻസ് ക്ലബ് രൂപവത്കരിച്ചു. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ചടങ്ങ് ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യുവിന്റെ അധ്യക്ഷതയിൽ ലോക കേരള സഭാംഗവും ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ രൂപവത്കരിക്കപ്പെട്ട ജവഹർ ചിൽഡ്രൻസ് ക്ലബ് അഥവാ ഇൻകാസ്-ജെ.സി.സി കൂട്ടായ്മ ലക്ഷ്യംവെക്കുന്നത് കലാ,കായിക രംഗത്ത് മാത്രമായി ഒതുങ്ങാതെ കുട്ടികളുടെ സമഗ്ര പുരോഗതിയാണെന്നതിൽ സന്തോഷമുണ്ടെന്നും അത് ഫലപ്രാപ്തിയിൽ എത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വവികാസം, ചർച്ചകൾ, പരിശീലന ക്ലാസുകൾ, ക്യാമ്പുകൾ തുടങ്ങിയവയും ക്ലബിന്റെ നേതൃത്വത്തിൽ നടത്തും. ക്ലബിന്റെ ലോഗോ പ്രകാശനം ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ നിർവഹിച്ചു.
ക്ലബ് കോഓഡിനേറ്റർ മനു ജോൺ ക്ലബിന്റെ ഭരണഘടന അവതരിപ്പിച്ചു. ഇൻകാസ് ഫുജൈറ വൈസ് പ്രസിഡന്റ് പ്രേമിസ് പോൾ 2025-26 വർഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അനുരഞ്ജ് സന്തോഷും ജനറൽ സെക്രട്ടറിയായി ആൻ എലിസബത്ത് ജിനീഷും സഹഭാരവാഹികളായി അൽ ആമീൻ (വൈസ് പ്രസിഡന്റ്), നെയ്തൻ ജെ. റോണി (ജോയന്റ് സെക്രട്ടറി), ആന്റണി മനു (ട്രഷറർ), ഡെയ്ൻ ബിജോയ് (ആർട്സ് വിഭാഗം കോഓഡിനേറ്റർ), നിദാൻ അബ്ദുൽ നാസർ (സ്പോർട്സ് വിഭാഗം കോഓഡിനേറ്റർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഭാരവാഹികളെ ഇൻകാസ് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിജി അന്ന ജോസ് ബാഡ്ജ് അണിയിച്ചു. കോ ഓഡിനേറ്റർമാരായ ഷജിൽ വടക്കേകണ്ടി സ്വാഗതവും സ്മിത കെ.സി നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ലബ് രക്ഷാധികാരി സഞ്ജീവ് മേനോൻ, ഇൻകാസ് യു.എ.ഇ കമ്മിറ്റി സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, ഇൻകാസ് ഫുജൈറ ജനറൽ സെക്രട്ടറിമാരായ പി.സി ഹംസ, ലെസ്റ്റിൻ ഉണ്ണി, വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ, ട്രഷറർ ജിതേഷ് നംബോറോൻ, ഐ.ഐ.എസ്.സി എക്സിക്യൂട്ടിവ് അംഗം മനാഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഉദ്ഘാടന ശേഷം നടന്ന മോട്ടിവേഷൻ ക്ലാസ് ബിജു തങ്കച്ചൻ നയിച്ചു. ചടങ്ങിൽ നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.