ഇൻകാസ് അൽഐൻ പെരുന്നാൾ നിലാവ് അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
അൽഐൻ: ഈദ് ആഘോഷത്തിന്റെ ഭാഗമായി ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ നിലാവ് സംഘടിപ്പിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് കുവൈതാത്ത് വേദിയിൽ സംഘടിപ്പിച്ച പരിപാടിയിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇൻകാസ് അൽഐൻ വനിത വിഭാഗം പ്രവർത്തന ഉദ്ഘാടനവും ലോഗോ പ്രകാശനവും എ.ഐ.സി.സി ദേശീയ വക്താവ് ഷമ മുഹമ്മദ് നിർവഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സാദിഖ് ഇബ്രാഹിം, ഇൻകാസ് ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടപറമ്പിൽ, ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ ട്രഷറർ അലിമോൻ വി.ടി, സലീം വെഞ്ഞാറമൂട്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസൽ മുഹമ്മദ് സാലി, ലുലു റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു മാനേജർ ഫിറോസ് ബാബു എന്നിവർ ആശംസകൾ നേർന്നു. ഇൻകാസ് സെക്രട്ടറി ബെന്നി വർഗീസ് നന്ദി പറഞ്ഞു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത സദസ്സിൽ പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ ഇശൽ സംഗീതനിശ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.