ഗ​സ്സ​യി​ലേ​ക്ക്​ പു​റ​പ്പെ​ടാ​നാ​യി ഒ​രു​ക്കി​യ ‘ഉ​മ്മു​ൽ ഇ​മാ​റാ​ത്ത്​’ ക​പ്പ​ൽ

റ​മ​ദാ​ന്​ മു​ന്നോ​ടി​യാ​യി ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​ക്ക​പ്പ​ൽ

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ യു.​എ.​ഇ​യി​ൽ​നി​ന്ന്​ സ​ഹാ​യ​ക്ക​പ്പ​ൽ പു​റ​പ്പെ​ടു​ന്നു. ‘ഉ​മ്മു​ൽ ഇ​മാ​റാ​ത്ത്​’ എ​ന്നു​പേ​രി​ട്ട സ​ഹാ​യ​ക്ക​പ്പ​ൽ യു.​എ.​ഇ​യു​ടെ തു​ട​ർ​ച്ച​യാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പോ​കു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 16 ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ ചേ​ർ​ന്ന് 7,300 ട​ണ്ണി​ല​ധി​കം സ​ഹാ​യ സാ​ധ​ന​ങ്ങ​ളാ​ണ്​ ക​പ്പ​ലി​ൽ സ​ജ്ജ​മാ​ക്കി​യ​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, താ​മ​സ​സൗ​ക​ര്യ സാ​മ​ഗ്രി​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഭ​ക്ഷ്യ​സ​ഹാ​യ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ, സ​മൂ​ഹ അ​ടു​ക്ക​ള​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ, ഈ​ത്ത​പ്പ​ഴം എ​ന്നി​വ ഉ​ൾ​പ്പെ​ടും. കൂ​ടാ​തെ ഈ​ദ് വ​സ്ത്ര​ങ്ങ​ൾ, ടെ​ന്റു​ക​ൾ, ദു​രി​താ​ശ്വാ​സ കി​റ്റു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ സ​ഹാ​യ​മാ​യി വെ​ന്റി​ലേ​റ്റ​റു​ക​ൾ, മെ​ഡി​ക്ക​ൽ കി​ട​ക്ക​ക​ളും മേ​ശ​ക​ളും മെ​ഡി​ക്ക​ൽ ചെ​യ​റു​ക​ൾ, മാ​സ്‌​കു​ക​ൾ, വാ​യു​ശു​ദ്ധീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഗ​സ്സ​യി​ലേ​ക്ക് യു.​എ.​ഇ അ​യ​ക്കു​ന്ന 13ാമ​ത്തെ സ​ഹാ​യ​ക്ക​പ്പ​ലാ​യ ‘ഉ​മ്മു​ൽ ഇ​മാ​റാ​ത്ത്​’ ക​ട​ൽ​മാ​ർ​ഗ മാ​ന​വി​ക സ​ഹാ​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​യ​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ യു.​എ.​ഇ സു​പ്രീം​കൗ​ണ്‍സി​ല്‍ അം​ഗ​വും റാ​സ​ല്‍ഖൈ​മ ഭ​ര​ണാ​ധി​പ​നു​മാ​യ ശൈ​ഖ് സ​ഊ​ദ് ബി​ന്‍ സ​ഖ​ര്‍ അ​ല്‍ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന്​ പു​റ​പ്പെ​ട്ട ക​പ്പ​ൽ ഈ​ജി​പ്തി​ലെ അ​ൽ​ആ​രി​ഷ്​ തു​റ​മു​ഖ​ത്തെ​ത്തി​യി​രു​ന്നു. സ​ഖ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ഖാ​സി​മി ചാ​രി​റ്റി ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ല്‍ സം​ഭ​രി​ച്ച ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യാ​ണ്​ ‘സ​ഖ​ര്‍ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഷി​പ്പ്​’ വ​ഴി ഈ​ജി​പ്തി​​ലെ​ത്തി​ച്ച​ത്. അ​ൽ ആ​രി​ഷി​ൽ​നി​ന്ന് സ​ഹാ​യ സാ​മ​ഗ്രി​ക​ൾ​ ഗ​സ്സ​യി​ലെ​ത്തി​ക്കു​ന്ന​ത്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​ദ്ധ​ക്കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ള്‍ക്ക് പി​ന്തു​ണ ന​ല്‍കു​ന്ന​തി​ന് യു.​എ.​ഇ ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ന്‍ ഗാ​ല​ന്‍റ് നൈ​റ്റ്-3’ സ​ഹാ​യ​ദൗ​ത്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യ​ക്ക​പ്പ​ലു​ക​ൾ അ​യ​ക്കു​ന്ന​ത്.

Tags:    
News Summary - Aid ship heads to Gaza ahead of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.