അൽഐൻ: ഇൻകാസ് അൽഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഓണോത്സവം' സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം അറിയിച്ചായിരുന്നു പരിപാടി. ഇൻകാസ് അൽഐൻ മുൻ സജീവ പ്രവർത്തകനും ഗ്ലോബൽ കമ്മിറ്റി അംഗവുമായിരുന്ന ഷാജി ഖാൻ മുഖ്യാതിഥിയായി. പ്രോഗ്രാം ചെയർമാൻ സലിം വെഞ്ഞാറമൂട്, കൺവീനർ ബെന്നി എബ്രഹാം, ജില്ല കമ്മിറ്റികൾ എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി. സാംസ്കാരിക സദസ്സ് ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക് ഉദ്ഘാടനം ചെയ്തു.
ഇൻകാസ് ആക്ടിങ് പ്രസിഡന്റ് ശമ്മാസ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. മുസ്തഫ വട്ടപ്പറമ്പിൽ, കെ.വി. ഈസ, ജിമ്മി, റസിയ ഇഫ്തിക്കർ, ഡോ. ശാഹുൽ ഹമീദ്, ഡോ. സുധാകരൻ, ഡോ. ശശി സ്റ്റീഫൻ, വർഗീസ്, ജോയ് തനങ്ങാടൻ, ഷാജു, എസ്.കെ.എം. നൗഷാദ്, കെ.പി. ബഷീർ, ഐ.ആർ. മൊയ്ദീൻ, അൽഐനിലെ വിവിധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സെയ്ഫുദ്ദീൻ നന്ദി പറഞ്ഞു. മുഖ്യാതിഥി ഇൻകാസ് മുൻ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഖാൻ, ആരോഗ്യ പ്രവർത്തകരായ ഡോ. സുധാകരൻ, ഡോ. ശാഹുൽ ഹമീദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.