അബൂദബി മാര്‍ത്തോമാ യുവജനസഖ്യത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം റവ. ജിജു ജോസഫ് നിർവഹിക്കുന്നു

മാര്‍ത്തോമാ യുവജനസഖ്യം പ്രവര്‍ത്തനോദ്ഘാടനം

അബൂദബി: അബൂദബി മാര്‍ത്തോമാ യുവജനസഖ്യത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ത്തോമാ ഇടവക വികാരി റവ. ജിജു ജോസഫ് നിര്‍വഹിച്ചു.

അന്തരിച്ച ശൈഖ് ഖലിഫ ബിന്‍ സായിദ് ആല്‍ നഹ്യാന് ആദരമര്‍പ്പിച്ചും പുതിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് ആശംസകള്‍ നേര്‍ന്നുമുള്ള വീഡിയോ പ്രദര്‍ശനത്തോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

പുതിയ പ്രവര്‍ത്തന വര്‍ഷത്തില്‍ വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി സെമിനാറുകള്‍, എക്യുമെനിക്കല്‍ സംഗമം, കായികമേള, പ്രതിഭ സംഗമം, തൊഴിലാളി സംഗമം, കലാസന്ധ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

യുവജനസഖ്യം 50 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിക്കും. യുവജനസഖ്യം വൈസ് പ്രസിഡന്‍റ് റവ. അജിത്ത് ഈപ്പന്‍ അധ്യക്ഷത വഹിച്ചു.

മാത്യു എബ്രഹാം, അജിത്ത് എ. ചെറിയാന്‍, അജിത്ത് ഐസക്ക്, സുനില്‍ പൗലോസ് സംസാരിച്ചു. ജിനു രാജന്‍(വൈ. പ്രസിഡന്‍റ്), സാംസണ്‍ മത്തായി(സെക്രട്ടറി), അനിത ടിനോ (വനിതാ സെക്രട്ടറി), ജേക്കബ് വര്‍ഗീസ് (ട്രഷറര്‍), എബി അലക്‌സ്(ജോ. സെക്രട്ടറി), അനീഷ് യോഹന്നാന്‍ (അക്കൗണ്ടന്‍റ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Tags:    
News Summary - Inauguration of Marthoma Youth Alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.