ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ മാനേജിങ് കമ്മിറ്റി അംഗങ്ങൾ
ഉമ്മുൽഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ 2024 വർഷത്തെ മാനേജിങ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ശൈഖ് സഊദ് ബിൻ റാശിദ് അൽ മുഅല്ല ഓഡിറ്റോറിയത്തിൽ നടന്നു. കോൺസൽ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു.
സജ്ജാദ് നാട്ടിക (പ്രസിഡന്റ്), എസ്. രാജീവ് (ജന.സെക്ര), അസീം അബ്ദുൽ ഖാദർ (ട്രഷ), മുഹമ്മദ് മൊഹിദീൻ (വൈസ് പ്രസി), റാശിദ് പൊന്നാണ്ടി (ജോ.സെക്ര), പ്രസൂദൻ ടി.വി (ജോ. ട്രഷ) തുടങ്ങിയവർ ഭാരവാഹികളായും, വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി സി.കെ നസീർ (കല), ഷനൂജ് നമ്പ്യാർ (കായികം), നവീൻ അപ്പുക്കുട്ടൻ (സാഹിത്യം), നവാസ് ഹമീദ്കുട്ടി (വെൽഫെയർ), ശ്രീജിത്ത് കുമാർ (ബാല - യുവജന വിഭാഗം), മൊയ്തീൻ പി.കെ (വനിത വിഭാഗം), ഷിനു ബേബി (മെയിന്റനൻസ്) എന്നിവർ മാനേജിങ് കമ്മിറ്റി മെംബർമാരായും തെരഞ്ഞെടുത്തു. തുടർന്ന് അഗ്നി ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.