ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല കമ്മിറ്റി അംഗങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം
അബൂദബി: ഇന്‍കാസ് അബൂദബി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം അബൂദബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്‍കാസ് അബൂദബി സംസ്ഥാന പ്രസിഡന്‍റ് യേശുശീലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫസല്‍ കുന്നംകുളം മോഡറേറ്റര്‍ ആയി. ജില്ല കമ്മിറ്റി പ്രസിഡന്‍റ് ഷഫീഖ് ചാവക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രകാശ് ആലിപ്പരി, അബൂദബി മലയാളി സമാജം പ്രസിഡന്‍റ് റഫീഖ് കയനിയില്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഷുക്കൂര്‍ ചാവക്കാട്, ടിഎം. നിസാര്‍, ഇന്‍കാസ് അബൂദബി സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം, ജില്ലാ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ് എ.സി. അലി, ഇന്‍കാസ് അബൂദബി നാസര്‍ പട്ടിത്തടം, കമ്മിറ്റി ഖജാൻജി ബാസ്റ്റിന്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.