യു.​എ.​ഇ​യി​ൽ കോ​വി​ഡ്​​രോ​ഗി​ക​ൾ ല​ക്ഷം ക​ട​ന്നു

ദുബൈ: എട്ടുമാസം മുമ്പ്​ യു.എ.ഇയിൽ എത്തിയ കോവിഡ്​ മഹാമാരി ഇതുവരെ പിടികൂടിയത്​ 100,794 പേരെ. ചൊവ്വാഴ്​ച 1,061​ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നത്​. 435 പേരാണ്​ ഇതുവരെ മരിച്ചത്​.അതേസമയം, യു.എ.ഇയിലുള്ളവരുടെ ആശങ്ക വർധിപ്പിച്ച്​ മരണസംഖ്യ വീണ്ടും ഉയർന്നു. മാസങ്ങളുടെ ഇടവേളക്കു​ശേഷം രാജ്യത്ത്​ ചൊവ്വാഴ്​ച ആറ്​ പേർ മരിച്ചു. ഇതുവരെ രണ്ടോ മൂന്നോ പേർ മാത്രമായിരുന്നു മരിച്ചിരുന്നത്​. കോവിഡ്​ രൂക്ഷമായ ഏപ്രിൽ, മേയ്​ മാസങ്ങളിലായിരുന്നു ഇതിന്​ മുമ്പ്​ ആറ്​​ പേർ മരിച്ചത്​.എന്നാൽ, ആകെ മരണസംഖ്യ കുറവായത്​ രാജ്യത്തിന്​ ആശ്വാസം പകരുന്നുണ്ട്​.ദിവസവും ലക്ഷത്തോളം പരിശോധനകളാണ്​ ഇവിടെ നടക്കുന്നത്​.

ഇന്ന് പുതിയരോഗികളുടെ എണ്ണത്തേക്കാൾ കൂടുതൽ രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,146 പേർക്ക് ഇന്ന് രോഗം ഭേദമായി. മൊത്തം രോഗമുക്തരുടെ എണ്ണം 90,556 ആയി. നിലവിൽ 9,803 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,02379 പേരിൽ നടത്തിയ പരിശോധനയിലാണ് 1,061 പുതിയ കേസുകൾ കണ്ടെത്തിയത്.

പരിശോധനക്ക് വിധേയമായവരുടെ എണ്ണവും പുതിയ കേസുകളുടെ എണ്ണവും താരതമ്യം ചെയ്താൽ പുതിയ കേസുകൾ രണ്ട് ശതമാനത്തിൽ താഴെയാണ്. നിലവിൽ യു.എ.ഇയിൽ നടത്തിയ മൊത്തം കോവിഡ് പരിശോധനയുടെ എണ്ണം ഒരു കോടി പിന്നിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്​ യു.എ.ഇയുടെ ജനസംഖ്യയേക്കാൾ കൂടുതലാണ്​.സന്ദർശകരിലും യാത്രക്കാരിലും നടത്തിയ പരിശോധനകളും രാജ്യത്തുള്ളവരിൽ ആവർത്തിച്ച് നടത്തിയ പരിശോധനകളും ഉൾപ്പെടെയാണ് ഒരു കോടിയിലധികം പരിശോധന നടത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.