ദുബൈ: എമിറേറ്റിലെ വില്ലകളിൽ നിന്ന് എ.സി യൂനിറ്റുകൾ മോഷ്ടിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവും 1,30,000 ദിർഹം പിഴയും വിധിച്ച് ദുബൈ ക്രിമിനൽ കോടതി. ശിക്ഷാ കാലാവധി പൂർത്തിയായാൽ പ്രതിയെ നാടുകടത്താനും കോടതി നിർദേശിച്ചു. അൽ മുഹൈസിനയിലുള്ള വില്ലകളിൽ നിന്ന് എ.സി യൂനിറ്റുകൾ മോഷണം പോയതായി ഗൾഫ് പൗരനാണ് പൊലീസിൽ പരാതി നൽകിയത്.
വാടക ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് വില്ല പൂട്ടാൻ അധികൃതർ നിർദേശിച്ചു. ശേഷം താമസക്കാർ ഇല്ലായിരുന്നു. ഈ തക്കം നോക്കിയാണ് എ.സികൾ മോഷ്ടിച്ചത്. പ്രധാന ഡോറുകൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വില്ലക്കകത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് മോഷണ വസ്തുക്കളുടെ മൂല്യത്തിന് തുല്യമായ പിഴയും ജയിൽ ശിക്ഷയും വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.