ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കുമരകം ശാഖയുടെ പ്രഥമ വാര്‍ഷികാഘോഷത്തില്‍നിന്ന്
അബൂദബി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) കുമരകം ശാഖയുടെ പ്രഥമ വാര്‍ഷികാഘോഷം ‘ദി കെ-ഫാക്ടര്‍’ അബൂദബിയില്‍ നടന്നു. പരിപാടിയില്‍ 200ലധികം അംഗങ്ങള്‍ പങ്കെടുത്തു. ന്യൂറോസര്‍ജനും ഐ.എം.എ ദേശീയ മുന്‍ പ്രസിഡന്റുമായ ഡോ. എ. മാര്‍ത്താണ്ഡ പിള്ള ഉദ്ഘാടനം ചെയ്തു.
ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ലിന്, കേരള മുന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ എംപ്ലോയ്മെന്റ് ആൻഡ് കരിയര്‍ ബ്യൂറോ ചെയര്‍മാനുമായ ഡോ. ജോസഫ് ബെനവന്‍, ഐ.എം.എ. കെ.എസ്.ബി. ഓവര്‍സീസ് അഫയേഴ്സ് കമ്മിറ്റി (ഒ.എ.സി) ചെയര്മാന് ഡോ. നിഗല്‍ കുര്യാക്കോസ്, ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ ഗ്രൂപ് (ഐ.ബി.പി.ജി) പ്രസിഡന്റ് രാജീവ് ഷാ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഐ.എം.എ. കുമരകം പ്രസിഡന്റ് ഡോ. ബേനസീര്‍ നദാഷ ഹക്കീമിന് ഡോ. സൗദ വളപ്പില്‍ പ്രസിഡന്റിന്റെ മെഡല്‍ അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.