അനധികൃത ടാക്സി സര്‍വിസ്; റാസല്‍ഖൈമയില്‍ 1,813 കേസുകള്‍

റാസല്‍ഖൈമ: സമൂഹം അനധികൃത യാത്രാമാര്‍ഗങ്ങള്‍ ഒഴിവാക്കി യാത്രകള്‍ സുരക്ഷിതമാക്കണമെന്ന് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട) അധികൃതര്‍ ആവശ്യ​പ്പെട്ടു. യാത്രികരുടെ സുരക്ഷക്കു ഭീഷണി ഉയര്‍ത്തുന്നതാണ് അനധികൃത ടാക്സി സര്‍വിസുകള്‍. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ സര്‍വിസുകള്‍. ഈ വര്‍ഷം ഇതുവരെ 1,813 നിയമവിരുദ്ധ സര്‍വിസുകളാണ് റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അനധികൃത സര്‍വിസുകള്‍ക്ക് 5000 മുതല്‍ 10,000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുന്നത്.

കേസിന്‍റെ സ്വഭാവമനുസരിച്ച് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെ അനുബന്ധ ശിക്ഷ നടപടികളും നിയമവിരുദ്ധ സര്‍വിസ് നടത്തുന്നവര്‍ക്ക് മേലുണ്ടാകും. അംഗീകൃത യാത്രാമാര്‍ഗങ്ങള്‍ മാത്രം സ്വീകരിച്ച് ജീവിതം സുരക്ഷിതമാക്കാന്‍ യാത്രികര്‍ തയാറാകണമെന്ന് അധികൃതര്‍ നിർദേശിച്ചു. പല വാഹനങ്ങളും കാലഹരണപ്പെട്ടതും ഇന്‍ഷുറന്‍സ് പുതുക്കാതെയുമാണ് സര്‍വിസുകള്‍ നടത്തുന്നതെന്നും റാക്ട വൃത്തങ്ങള്‍ പറഞ്ഞു.

Tags:    
News Summary - Illegal taxi service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.