അനധികൃതമായി പാർക്ക്​ ചെയ്ത വാഹനം ആർ.ടി.എ

ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു

നിയമവിരുദ്ധ പാർക്കിങ്​: 9753 പേർക്കെതിരെ നടപടി

ദുബൈ: തിരക്കേറിയ നഗര പ്രദേശങ്ങളിലും റോഡിനിരുവശവും അലക്ഷ്യമായി വാഹനം പാർക്ക്​ ചെയ്തതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ വർഷം 9753 പേർക്കെതിരെ നടപടിയെടുത്തതായി ദു​ബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. പിടികൂടിയ വാഹനങ്ങൾ ദുബൈയിലെ ലബാബ്​ യാർഡിലേക്ക്​ മാറ്റിയിട്ടുണ്ട്​. ദുബൈയുടെ നഗര, സൗന്ദര്യം കാത്തുസൂക്ഷിക്കുകയും റോഡ്​ സുരക്ഷ വർധിപ്പിക്കുകയും നടപ്പാതകളിൽ കാൽനടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ്​ നടപടി.

പൊതു പാർക്കിങ്​ ഇടങ്ങൾ, പാതകൾ എന്നിവ ദുരുപയോഗം ചെയ്യുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ്​ കാമ്പയിനിൽ നിരീക്ഷിച്ചിരുന്നത്​. ഇത്തരം നടപടികൾ ദുബൈയുടെ നഗര സൗന്ദര്യത്തെ മോശമാക്കുകയും ട്രാഫിക്​ സുരക്ഷ​യെ നേരിട്ട്​ ബാധിക്കുകയും ചെയ്യു​മെന്ന്​ ആർ.ടി.എ ഓർമപ്പെടുത്തി. നടപ്പാതകളിൽ അനധികൃത പാർക്കിങ്​ നടത്തുന്നതിനെതിരെ ജനങ്ങളെ ബോധവത്​കരിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ദുബൈയിലുടനീളം ആർ.ടി.എ കാമ്പയിൻ സംഘടിപ്പിച്ചുവരുന്നുണ്ട്​. പിടിച്ചെടുത്ത്​ യാർഡിൽ സൂക്ഷിക്കുന്ന വാഹനങ്ങൾക്ക്​ തീപ്പിടിത്തം, മോഷണം എന്നിവയിൽ നിന്ന്​ സംരക്ഷണം നൽകാൻ സമഗ്രമായ ഇൻഷൂറൻസ്​ പരിരക്ഷയും സജ്ജീകരിച്ചിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. 

Tags:    
News Summary - Illegal parking: Action taken against 9753 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.