അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യവിഭാഗവും അക്ഷര സാഹിത്യ ക്ലബും സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യവിഭാഗവും അക്ഷര സാഹിത്യ ക്ലബും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. സംഗമം ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര് ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെയും എഴുത്തുകളെയും കുറിച്ച് എഴുത്തുകാരായ സിദ്ദീഖ് തളിക്കുളം, സ്വാദിഖ് മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാകാരി ബേബി സഫ ഫാത്തിമ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. തുടര്‍ന്ന് ബഷീറിന്റെ വിവിധ കൃതികളെക്കുറിച്ച് സദസ്യരും സംവദിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, കെ.എം.സി.സി പ്രതിനിധികള്‍ ചടങ്ങില്‍ സന്നിഹിതരായി. സാഹിത്യവിഭാഗം മുന്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്, അബ്ദുല്‍ മുത്തലിബ്, റിയാസ് പത്തനംതിട്ട തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സെക്രട്ടറി അബ്ദുല്ല ചേലക്കോട്, കണ്‍വീനര്‍ ജുബൈര്‍ വെള്ളാടത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.