ദുബൈ: ‘തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് അന്താരാഷ്ട്ര തലത്തിൽ ആചരിക്കുന്ന കാമ്പയിനിന്റെ ഭാഗമായി ന്യൂ ദുബൈ റീജ്യൻ കമ്മിറ്റി ബേബൈറ്റ് റസ്റ്റാറന്റിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.
എസ്.എസ്.എഫ് കേരള ഫൈനാൻസ് സെക്രട്ടറി അനസ് അമാനി കണക്ക് അവതരിപ്പിപ്പിച്ചു. പ്രജീഷ് ബാലുശ്ശേരി, ടി.ജെ. ബാബു, സി.എൻ. ദിലീപ്, സഞ്ജയ് മേനോൻ, മഹേഷ് മൈക്കിൾ തത്തംപള്ളി, ശരത് വിഷ്ണു തൃശൂർ, കിരൺ കണ്ണൻ തൃപ്പൂണിത്തറ, സുരേഷ് കുമാര്‍, എ.എസ് ദീപു, കണ്ണൻ, മധു വളയനാട്, സുരേഷ് കുമാർ, വിനു അച്ചുതന്, പ്രസൂൺ സദാനന്ദന്, അൻവർ അബ്ദുല്‍ ഖാദിര്‍, ആസിഫ് മുസ്ലിയാർ പുതിയങ്ങാടി, സുബൈർ ശാമിൽ ഇർഫാനി തുടങ്ങിയവർ സംസാരിച്ചു. മുഹ്യദ്ദീൻ കുട്ടി സഖാഫി പുകയൂർ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ കക്കാട് ആമുഖവും ജലീൽ വാണിയന്നൂർ നന്ദിയും പറഞ്ഞു.
ജാതിയും മതവും നിറവും ഭാഷയും അന്നവും പറഞ്ഞ് പരസ്പര വിദ്വേഷം ഒളിച്ചുകടത്താനുള്ള തീവ്ര ശ്രമങ്ങൾ നടക്കുമ്പോൾ മനുഷ്യർ എന്ന ചതുരാക്ഷരത്തിന്റെ വിശാലലോകം പണിത പ്രവാചകന്റെ സന്ദേശങ്ങൾക്ക് ഇന്നും തിളക്കമേറെയുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.