??.??. ????????, ??? ?????????, ????? ???????

​െഎ.എ.എസ്​ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു 

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു.  കെ എം അബ്ബാസി​​െൻറ ‘നദീറ’ മികച്ച കഥയും ഹണി ഭാസ്‌കര​​െൻറ ‘പിയേത്ത’ മികച്ച നോവലും സോഫിയ ഷാജഹാ​​െൻറ ‘ഒറ്റമുറിവ്​’ മികച്ച കവിതയുമായി തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയാണ് പുരസ്‌കാരത്തുക. നാളെ വൈകീട്ട്​ നടക്കുന്ന ചടങ്ങിൽ പുരസ്​കാരങ്ങൾ സമ്മാനിക്കുമെന്ന്​ അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. വൈ.എ റഹീം  വാർത്താസമ്മേളനത്തിൽ അറിയിച്ചു.  
മാധ്യമ പ്രവർത്തകനും കഥാകാരനുമായ പ്രമോദ് രാമൻ അതിഥി ആയിരിക്കും.

വൈകീട്ട് മൂന്നര മുതൽ പ്രമോദ് രാമനുമായി സംവാദം ഒരുക്കും. ആറരക്ക്​ പുരസ്‌കാര സമർപ്പണം. എട്ടു മണിക്ക് ‘രാഗാഡിക്ഷൻ’ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിങ്ങനെയാണ് പരിപാടികൾ. ജനുവരിയിൽ ഷാർജയിൽ പുസ്തകമേള നടത്തുമെന്നും റഹീം അറിയിച്ചു. സെക്രട്ടറി ബിജു സോമൻ, ട്രഷറർ നാരായണൻ നായർ, സാഹിത്യ വിഭാഗം കൺവീനർ അനിൽ അമ്പാട്ട് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - ias pravasi award-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.