ഷാര്‍ജ: പരിസ്ഥിതിക്ക് കോട്ടം തട്ടാതെ എങ്ങനെ നാേളക്കുള്ള ബദല്‍ ഊര്‍ജം കണ്ടെത്താം എന്ന വ ിഷയത്തില്‍ ഷാര്‍ജ ജല-വൈദ്യുത വിഭാഗവും (സേവ) ഡച്ച് വിദഗ്ധരും ചര്‍ച്ച നടത്തി. അഭൂതപൂര്‍വമായ ജനസംഖ്യാ വര്‍ധനവും സാമ്പത്തിക വളര്‍ച്ചനിരക്കും കാരണം മലിനീകരണവും കാര്‍ബണ്‍ പ്രസരണവും ഊര്‍ജമേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സേവ ചെയര്മാന് ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു.സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ബദല്‍ ഊര്‍ജമാണ് ഹൈഡ്രജന്‍. കാറ്റില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും ബദല്‍ ഊര്‍ജം കെണ്ടത്താനുള്ള നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ സേവ ആഗ്രഹിക്കുന്നുണ്ടെന്നും ഈ മേഖലയിലെ പ്രമുഖ അന്താരാഷ്ര്ട കമ്പനികളുമായി സഹകരിച്ച് സാധ്യത പഠനങ്ങള്‍ തയാറാക്കാന്‍ ആരംഭിച്ചതായും ഡോ. ലീം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.