ദുബൈ: തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ് ഇക്കുറി പരിശുദ്ധ റമദാൻ വന്നെത്തുന്നത്. പള്ളി മിനാരങ്ങളിൽ നിന്നുള്ള ബാങ്കൊലി മാത്രമാണുള്ളത്, ജമാഅത്ത് നമസ്കാരങ്ങളില്ല, നോമ്പുതുറ മജ്ലിസുകളില്ല. ഇൗ വർഷം റമദാൻ തിളക്കമില്ലാത്തതാവും എന്ന് കരുതുന്നവരുണ്ട്. എന്നാൽ വീട്ടിനകത്തെ റമദാൻ കാലവും ധന്യവും ഫലപ്രദവുമാക്കാൻ കഴിയുമെന്ന് ഒാർമിപ്പിക്കുന്നു പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ മൗലവി ഹുസൈൻ സലഫി.
റമദാനുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളും ഓർമ്മപ്പെടുത്തലുകളുമായി ഹുസൈൻ സലഫി നടത്തുന്ന ഒാൺലൈൻ പ്രഭാഷണം ഏപ്രിൽ 17ന് വൈകീട്ട് ഏഴു മണിക്ക് (ഇന്ത്യൻ സമയം 8.30 ന്) നടക്കും. വിവരങ്ങൾക്ക് : 0506585362 https://www.youtube.com/user/WisdomGlobalTV എന്ന ചാനൽ മുഖേനെ യൂടൂബിലും https://www.facebook.com/Wisdomislamicyouth/ എന്ന ഫേസ്ബുക്ക് പേജിലും പ്രഭാഷണം ലൈവ് ആയി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.