ഹംസഫർ വെൽഫെയർ സ്കീം അംഗത്വ പ്രചാരണ കാമ്പയിൻ ഉദ്ഘാടനം
ദുബൈ: ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി ഹംസഫർ വെൽഫെയർ സ്കീം അംഗത്വ പ്രചാരണ കാമ്പയിൻ സംഘടിപ്പിച്ചു. ബാബുൽ സലാം റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ഇസ്മാഈൽ എറയസ്സൻ അധ്യക്ഷതവഹിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ചെമുക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ലത്തീഫ് തെക്കഞ്ചേരി വെൽഫെയർ സ്കീം പദ്ധതി വിശദീകരിച്ചു. നൗഫൽ വേങ്ങര, സക്കീർ പാലത്തിങ്ങൽ, മുബശ്ശിറ മുസ്തഫ, നാജിയ, ഷിബു ഇസ്മാഈൽ, ഫക്രുദ്ദീൻ മാറാക്കര എന്നിവർ ആശംസകൾ നേർന്നു.
ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിൽ എത്തിയ എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി വി.എ വഹാബിനും അന്താരാഷ്ട്ര അറബ് വിദ്യാഭ്യാസ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ യു.എ.ഇയിൽ എത്തിയ ആയിഷ സമീനക്കും സ്വീകരണം നൽകി. മണ്ഡലം ഭാരവാഹികളായ അബൂബക്കർ തലകാപ്പ്, റഷീദ് വളാഞ്ചേരി, സൈദ് മാറാക്കര, കെ.കെ റാഷിദ്, പി.വി ഷെരീഫ് കരേക്കാട്, സി.കെ മുസ്തഫ, അഷ്റഫ് എടയൂർ, ടി.പി ഷെരീഫ്, റസാഖ് വളാഞ്ചേരി, റഫീഖ് പൊന്മള എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ടി അഷ്റഫ് സ്വാഗതവും ട്രഷറർ അസീസ് വെളേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.