ദുബൈ: രാജ്യത്തെ കാർ ഇൻഷുറൻസ് െക്ലയിമുകളുടെ എണ്ണത്തിൽ 45 ശതമാനം വർധന. കോവിഡ് എത്തിയ ശേഷം ഗണ്യമായി കുറഞ്ഞ ഇൻഷുറൻസ് െക്ലയിമുകളാണ് വീണ്ടും വർധിച്ചത്. 2019ലെ സ്ഥിതിയിലേക്ക് തിരിച്ചുവന്നതായി റോഡ് സേഫ്റ്റിയും ആർ.എസ്.എ ഇൻഷുറൻസും ചേർന്ന് നടത്തിയ പഠനത്തിൽ വ്യക്തമായി. സാമ്പത്തിക മേഖല പഴയ നിലയിലേക്ക് തിരിച്ചുവരുന്നതും വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാർ ഒാഫിസുകളിലേക്കു തിരിച്ചെത്തിയതും വാഹനങ്ങൾ കൂടുതൽ റോഡിൽ ഇറങ്ങാൻ തുടങ്ങിയതുമാണ് െക്ലയിമുകൾ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
കോവിഡ് തുടങ്ങിയ ശേഷം വാഹനാപകടങ്ങളും െക്ലയിമുകളും കുറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളായി പഴയ നിലയിലേക്ക് തിരിച്ചെത്തി. അടുത്ത മാസങ്ങളിലും ഇതു തുടരുമെന്നാണ് പഠനം. കോവിഡ് എത്തിയ ശേഷം 60 ശതമാനമാണ് െക്ലയിമുകൾ കുറഞ്ഞത്. കാറുകൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതും അമിത വേഗവും ഉൾപ്പെടെ ഡ്രൈവർമാരുടെ നിയമലംഘനമാണ് കൂടുതൽ അപകടങ്ങൾക്കും കാരണമായി െക്ലയിമിൽ സൂചിപ്പിക്കുന്നത്. അടുത്ത മാസങ്ങളിലുണ്ടായ അപകടങ്ങളിൽ 40 ശതമാനവും ഒഴിവാക്കപ്പെടാവുന്നതായിരുന്നു. മറ്റ് പലരാജ്യങ്ങളിലും ഇപ്പോഴും ഗതാഗത രംഗത്തുൾപ്പെടെ നിയന്ത്രണങ്ങൾ തുടരുകയാണ്. എന്നാൽ, യു.എ.ഇയിൽ എല്ലാം പഴയനിലയിലേക്കു തിരിച്ചുപോകുകയാണ്.
താമസക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങാതെ ഇവിടെ തുടരുകയാണ്. ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്ലാമിക് ഇൻഷുറൻസ് മാർക്കറ്റാണ് യു.എ.ഇ. നിരവധി ഇൻഷുറൻസ് കമ്പനികളാണ് യു.എ.ഇയിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.