ദുബൈ: കുതിപ്പിനൊരുങ്ങി നിൽക്കുന്ന ഹോപ്പ് പ്രോബിെൻറ അണിയറ ശിൽപികൾക്ക് ആശംസകളുമായി യു.എ.ഇ ഭരണാധികാരികൾ. ജപ്പാനിെല ലോഞ്ചിങ് സൈറ്റിലും ദുബൈയിലെ കൺട്രോൾ സ്റ്റേഷനിലുമുള്ള മാർസ് മിഷൻ ടീമുമായി നടത്തിയ ഒാൺലൈൻ സംഭാഷണത്തിലാണ് ഭരണാധികാരികൾ സംസാരിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം എന്നിവരാണ് ഒാൺലൈൻ യോഗത്തിൽ പെങ്കടുത്തത്.
ഇത് ചരിത്രപരമായ ദൗത്യമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
ശൈഖ് സായിദിെൻറ ദീർഘവീക്ഷണത്തിെൻറ സാക്ഷാത്കാരമാണിത്. ലക്ഷക്കണക്കിനാളുകളാണ് ഹോപ്പിെൻറ വിക്ഷേപണത്തിലേക്ക് ഉറ്റുനോക്കുന്നത്. രാജ്യത്തിെൻറയും അറബ് ലോകത്തിെൻറയും ശാസ്ത്ര ചരിത്രം തന്നെ ഇത് മാറ്റിയെഴുതും. അസാധ്യമായത് ഒന്നുമില്ലെന്ന് കരുതുന്ന ജനതയാണ് നമ്മുടേത്. അവർക്കുള്ള സമർപ്പണമാണിത്. യു.എ.ഇയുടെ സുവർണ ജൂബിലി വർഷത്തിൽ നമ്മുടെ ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് പ്രവേശിക്കും. ഇതര ലോകത്തിനുള്ള നമ്മുടെ ഏറ്റവും പുതിയ സംഭാവനയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണിത് എന്നാണ് ശൈഖ് സായിദ് പറഞ്ഞത്. ശൈഖ് മുഹമ്മദിെൻറ നിശ്ചയദാർഢ്യവും സമർപ്പണവുമില്ലായിരുന്നെങ്കിൽ ഹോപ്പ് േപ്രാബ് യാഥാർഥ്യമാവുകയില്ലായിരുന്നു. നമുക്കും നമ്മുടെ പൂർവികർക്കും പിൻഗാമികൾക്കും അറബ് ലോകത്തിനും അഭിമാനിക്കാം. അറബ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ഇത് അറബ് ലോകത്തിെൻറ നേട്ടമാണ്. എനിക്കും ഇമറാത്തികൾക്കും പ്രവാസികൾക്കുമെല്ലാം ലഭിക്കുന്ന അംഗീകാരമാണിതെന്നും അേദ്ദഹം പറഞ്ഞു. ഹോപ്പിെൻറ തയാറെടുപ്പുകളെ കുറിച്ച് അണിയറ പ്രവർത്തകർ വിശദീകരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.