ദുബൈ: ഒേട്ടറെ ഗുണഗണങ്ങളുള്ള ഒൗഷധവസ്തുവാണ് തേൻ. തേൻ ഉപയോഗിച്ചുള്ള മരുന്നുകളും ഭക്ഷണ വിഭവങ്ങളും ഇപ്പോ ൾ വ്യാപകവുമാണ്.
പക്ഷെ തേൻ എന്ന പേരിൽ ലഭിക്കുന്ന മധുരദ്രാവകങ്ങൾ മുഴുവൻ യഥാർഥമാണോ? നിങ്ങളുപയോഗിക്കുന്ന തേൻ ശുദ്ധമോ എന്ന് അറിയാൻ മാർഗമുണ്ടോ? ഉണ്ട്^ ലോകമൊട്ടുക്ക് നിന്നുമുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ഗൾഫൂഡിൽ ദുബൈ നഗരസഭയാണ് ഇതിനുള്ള വഴികൾ പറഞ്ഞു തരുന്നത്. വെള്ളത്തിൽ എളുപ്പം അലിഞ്ഞു ചേരുന്നുവെങ്കിൽ മായമുണ്ടെന്ന് വ്യക്തമാണ്. വെള്ളവും അഞ്ചു തുള്ളി വിനാഗിരിയും ചേർത്തു നോക്കൂ^ പതഞ്ഞു വരുന്നുണ്ടെങ്കിൽ പറ്റിക്കപ്പെട്ടു^ തേനിൽ മായമുണ്ട്. എന്നാൽ ഒരു തീപ്പെട്ടി കൊണ്ട് കത്തിക്കാൻ നോക്കുേമ്പാൾ തേൻ ഉടനടി കത്തുന്നുവെങ്കിൽ ശുദ്ധമാണെന്ന് മനസിലാക്കാം.
ഇത്തരത്തിൽ വിവിധ ഭക്ഷ്യപദാർഥങ്ങളുടെ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പുകളും ബോധവത്കരണവും ഗൾഫൂഡിലെ നഗരസഭാ സ്റ്റാളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യഉൽപന്ന രജിസ്ട്രേഷനും ക്ലാസിഫിക്കേഷനുമുള്ള സാദ് സ്മാർട്ട് പോർട്ടൽ നഗരസഭാ സ്റ്റാൻറിൽ ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തും ഉദ്ഘാടനം ചെയ്തു. യു.എ.ഇയിൽ ഭക്ഷ്യവ്യവസായം നടത്തുന്നതു സംബന്ധിച്ച വിവിധ നടപടിക്രമങ്ങൾ വിവരിക്കുന്ന ശിൽപശാലകളും ഇവിടെ നടക്കും. ഭക്ഷ്യലേബലിങ് സംബന്ധിച്ച ബോധവത്കരണം എല്ലാ ദിവസവും വൈകീട്ട് മൂന്നുമണിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.