ദു​ബൈ വി​ന്ദാം ഹോ​ട്ട​ലി​ൽ ന​ട​ന്ന ഹോ​മി​യോ​പ്പ​തി ദേ​ശീ​യ

സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ഹോ​മി​യോ​പ്പ​തി ദേ​ശീ​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ഇ​ന്ത്യ​ൻ ഹോ​മി​യോ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ ശാ​ഖ ‘അ​മാ​ര 2025’ എ​ന്ന പേ​രി​ൽ ദേ​ശീ​യ ഹോ​മി​യോ​പ്പ​തി വൈ​ദ്യ​ശാ​സ്ത്ര സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ‘സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​നം ഹോ​മി​യോ​പ്പ​തി​യി​ലൂ​ടെ’ എ​ന്ന​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ലെ പ്ര​ധാ​ന വി​ഷ​യം. സ്ത്രീ​ക​ൾ​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക്​ ഹോ​മി​യോ​പ്പ​തി​യി​ലു​ള്ള ചി​കി​ത്സ​ക​ൾ സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചു. ദേ​ര​യി​ലെ വി​ന്ദാം ഹോ​ട്ട​ലി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ന്ന​ത്.

നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ ഫ്രൈ​റ്റ്​ ആ​ൻ​ഡ്​ ലോ​ജി​സ്റ്റി​ക്സ്​ പ്ര​സി​ഡ​ന്‍റ്​ നാ​ദി​യ അ​ബ്ദു​ൽ അ​സീ​സ്​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ൺ​സ​ൾ​ട്ട​ന്റ് മെ​ഡി​ക്ക​ൽ വൈ​റോ​ള​ജി​സ്റ്റ്​ ഡോ. ​നി​ഷി​സി​ങ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്ത്രീ​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ​യു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും വൈ​റ​സ്​ ബാ​ധ​ക്കു​ശേ​ഷം രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി​ക്ക് വ​രു​ന്ന ന്യൂ​ന​ത​ക​ൾ ഭേ​ദ​മാ​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണം തു​ട​ര​ണ​മെ​ന്നും ഡോ. ​നി​ഷി സി​ങ്​ പ​റ​ഞ്ഞു.

ഡോ. ​വി​നോ​ദ്​ ജോ​സ​ഫ്, ഡോ. ​കു​ശാ​ലി ഗം​ഭീ​ർ, ഡോ. ​റ​സീ​ന ബേ​ഗ്, ഡോ. ​അ​ബ്ദു​ൽ റ​ശീ​ദ്, ഡോ. ​ഷ​ഹീ​ന, ഡോ. ​മ​മ​ത, ഡോ. ​ദീ​പ്തി, ഡോ. ​മി​ല​ൻ, ഡോ. ​ഷ​ജി​ൻ മ​രി​യ എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ഡോ. ​സു​ബൈ​ർ പി.​കെ, ഡോ. ​ശ്രീ​ലേ​ഖ, ഡോ. ​അ​ൽ​ഫോ​ൻ​സ്, ഡോ. ​നീ​തു, ഡോ. ​ആ​ബി​ദ്​ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു.പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷാ​ലി അ​ക്​​ബ​ർ, സെ​ക്ര​ട്ട​റി ഡോ. ​സൗ​മ്യ, ഡോ. ​സീ​ത​ല​ക്ഷ​മി, ഡോ. ​ഷ​ബ്​​ന, ഡോ. ​നീ​തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Homeopathy conference was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.